Tuesday, August 27, 2013

Manager/ Excise

കോര്‍ട്ട് മാനേജര്‍




ഹൈക്കോടതിയിലെ രണ്ട് കോര്‍ട്ട്മാനേജര്‍ തസ്തികയിലേക്ക് ഡിപ്ലോയ്‌മെന്റ് വഴി നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതകള്‍ ചുവടെ. ഡിഗ്രി അല്ലെങ്കില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജനറല്‍ മാനേജ്‌മെന്റ്. അഞ്ച് വര്‍ഷത്തെ പരിചയം/ട്രെയിനിംഗ് ഇന്‍ സിസ്റ്റംസ് ആന്റ് പ്രോസസ്സ് മാനേജ്‌മെന്റ്, അഞ്ച് വര്‍ഷത്തെ പരിചയം/ട്രെയിനിംഗ് ഇന്‍ ഐ.റ്റി.സിസ്റ്റംസ് മാനേജ്‌മെന്റ്, എച്ച്.ആര്‍.മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ സിസ്റ്റംസ് മാനേജ്‌മെന്റ്. എക്‌സലന്റ് പീപ്പിള്‍ സ്‌കില്‍സ്/എക്‌സലന്റ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, എക്‌സലന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സ്‌കില്‍സ്. അപേക്ഷകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍, രജിസ്ട്രാര്‍ ജനറല്‍, കേരള ഹൈക്കോടതി, എറണാകുളം വിലാസത്തില്‍ ലഭിക്കണം

ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലക്ചര്‍ (അഗത തന്ത്ര) തസ്തികയില്‍ മുസ്ലീം വിഭാഗത്തില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത : ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ച ബി..എം.എസും എം.ഡി(ആയൂര്‍വേദ), അംഗതതന്ത്രയും വിധി ആയൂര്‍വേദയും. പ്രായം : 20-35. നിശ്ചിത യോഗ്യതയുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 13-ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍..സി. ഹാജരാക്കണം. 1960-ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് 2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0484-2312944.

എക്‌സൈസില്‍ 15 പുതിയ തസ്തികകള്‍ : മന്ത്രി കെ. ബാബു




അട്ടപ്പാടിയില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി രൂപീകരിക്കുന്ന പ്രത്യേക സ്‌ക്വാഡിനായി 15 എക്‌സൈസ് ഉദ്യോഗസ്ഥരുടെ തസ്തികകള്‍ സൃഷ്ടിക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എകസൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് എകസൈസ് ഇന്‍സ്‌പെക്ടര്‍ (ഒന്നു വീതം), പ്രിവന്റീവ് ഓഫീസര്‍ (മൂന്ന്), സിവില്‍ എക്‌സൈസ് ഓഫീസര്‍ (എട്ട്), എക്‌സൈസ് ഡ്രൈവര്‍ (ഒന്ന്) എന്നീ തസ്തികകള്‍ക്കാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. സ്‌ക്വാഡിന് ജീപ്പു വാങ്ങുന്നതിന് ധനകാര്യ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. അട്ടപ്പാടി ആദിവാസി മേഖലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ അട്ടപ്പാടിയിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ശക്തിപ്പെടുത്തുന്നതിനാണ് 15 അംഗ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.