Thursday, June 28, 2012

study and earn

പവര്‍ ലൂം വീവിങ് പരിശീലനത്തിന് അപേക്ഷിക്കാം

സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി, തിരുവനന്തപുരം കുളത്തൂരിലുള്ള ഡിസൈന്‍ കം ട്രെയിനിങ് സെന്ററില്‍ സംഘടിപ്പിക്കുന്ന ആറ് മാസക്കാലത്തെ പവര്‍ലൂം വീവിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പവര്‍ലൂം/ടെക്സ്റയില്‍സ് കമ്പനികളില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള എസ്.എസ്.എല്‍.സി വരെ പഠിച്ചിട്ടുള്ള (പാസാകണമെന്ന് നിര്‍ബന്ധമില്ല) 18 നും 45 നും മധ്യേ പ്രായുള്ളവര്‍ക്ക് അപേക്ഷിക്കാം. കൈത്തറി തൊഴിലാളികള്‍ക്കും അവരുടെ മക്കള്‍ക്കും മുന്‍ഗണനയുണ്ട്. പരിശീലന കാലത്ത് 1500/- രൂപ പ്രതിമാസ സ്റൈപ്പന്റ് നല്‍കും. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റാ സഹിതം എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി, കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍ - 7 എന്ന വിലാസത്തില്‍ നവംബര്‍ 20-ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍ : 0497 283590, 2739322.

Friday, June 22, 2012

ssa co-ordinator

എം.ഐ.എസ്. കോഡിനേറ്റര്‍ നിയമനം
സര്‍വ ശിക്ഷാ അഭിയാന്‍ മലപ്പുറം ജില്ലാ പ്രോജക്റ്റ് ഓഫീസിന്റെ കീഴിലുളള ബി.ആര്‍.സി.കളില്‍ കരാര്‍ അടിസ്ഥാനത്തില്‍ എം.ഐ.എസ്. കോഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 29 നകം സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം എസ്.എസ്.എ. ജില്ലാ പ്രോജക്റ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. 37 വയസ്സ് കവിയാന്‍ പാടില്ല. യോഗ്യത. ബി.ടെക് (കംപ്യൂട്ടര്‍ സയന്‍സ്/ഐ.റ്റി./ഇ.സി.ഇ/എംസി.എ./എം.എസ്.സി (സി.എ.സ്/ഐ.റ്റി) എം.ബി.എ. (അഭിലഷണീയം) അല്ലെങ്കില്‍ ബി.സി.എ./ബി.എസ്.സി. (സി.എസ്./ഐ.റ്റി.) കൂടാതെ ലിനക്സ്, നെറ്റ് വര്‍ക്ക് അപ്ളിക്കേഷന്‍, വെബ് പ്രോഗ്രാമിങ് എന്നിവയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുളള പ്രവൃത്തി പരിചയം.

Company Law Board

കമ്പനി ലോ ബോര്‍ഡില്‍ ഒരു ജുഡീഷ്യല്‍ അംഗത്തിന്റെ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാനതീയതി ജൂലൈ 27. വിശദാംശങ്ങള്‍ക്ക്www.mca.gov.in, www.cib.gov.inസന്ദര്‍ശിക്കുക. ജമ്മു സി.ആര്‍.പി.എഫില്‍ ഡപ്യൂട്ടി ഫിനാന്‍ഷ്യല്‍ അഡ്വൈസറുടെ ഒഴിവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Thursday, June 21, 2012

Member at Consumer Disputes Redressel Commission 12Dec31

ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും ഫോറങ്ങളിലും ഒഴിവുകള്‍
             ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍, വിവിധ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങള്‍ എന്നിവിടങ്ങളില്‍ ഒഴിവു വരുന്ന മുഴുവന്‍ സമയ അംഗങ്ങളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവ് വിവരം ചുവടെകൊടുക്കുന്നു.
 തിരുവനന്തപുരത്ത് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ജനറല്‍ വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. ഇനിപ്പറയുന്ന ജില്ലകളിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളില്‍ ഓരോ ഒഴിവുണ്ട്.  
ജില്ലയും വിഭാഗവും- കൊല്ലം (ജനറല്‍), 
                               പത്തനംതിട്ട (ജനറല്‍), 
                                ആലപ്പുഴ (വനിതാ അംഗം, ജനറല്‍), 
                                കോട്ടയം (വനിതാ അംഗം), 
                                 ഇടുക്കി (വനിതാ അംഗം), 
                                 എറണാകുളം (ജനറല്‍, വനിതാ അംഗം),
                                  മലപ്പുറം (വനിതാ അംഗം), 
                                  കോഴിക്കോട് (വനിതാ അംഗം), 
                                  വയനാട് (ജനറല്‍), 
                                   കണ്ണൂര്‍ (വനിതാ അംഗം, ജനറല്‍), 
                                   കാസര്‍ഗോഡ് (വനിതാ അംഗം). 
ബിരുദമുളളവരും(ധനതത്വം, നിയമം, കൊമേഴ്സ്, അക്കൌണ്ടന്‍സി, വ്യവസായം, പൊതുഭരണം, പൊതുകാര്യങ്ങള്‍), 35 വയസോ അതിനുമുകളിലോ പ്രായമുളളവരും65 വയസു വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്.   പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരും ആകണം. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയൊ,  അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാകളക്ടറേറ്റുകളിലും ജില്ലാ സപ്ളൈ ഓഫീസുകളിലും www.consumeraffairs.kerala.gov.in വെബ്സൈറ്റിലും ലഭിക്കും. അപേക്ഷകര്‍, ഏത് തസ്തികയിലേക്കാണെന്നും, ഏത് ജില്ലയിലേക്കാണ് അപേക്ഷിക്കുന്നത് എന്നും അപേക്ഷയില്‍ പ്രത്യേകം വ്യക്തമാക്കിയിരിക്കണം. അപേക്ഷകരുടെ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 31 നകം സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം വിലാസത്തില്‍ ലഭിച്ചിരിക്കണം.

Friday, June 15, 2012

Interested candidates may appear for the walk-in-interview with an application specifying the project code and post applied for together with detailed bio-data, certified copies of mark lists and certificates showing educational qualifications, experience, age etc and original certificates for verification.
Date & Time: 23.06.2012 (Saturday) 09.30 AM
Venue : CESS, Akkulam, Thiruvananthapuram – 695 031.

CESS conducts a walk-in-interview for the selection of Project personnel for KMML-1,KSCS-18 & UTL-6 Projects implemented by CESS
  Project Code KMML-1
I Name of the Post Senior Research Fellow (1 vacancy)
  Qualification First Class M.Sc in Oceanography/Marine Geology/ Physics
  Essential 2 years experience preferably in numerical model studies/ coastal or oceanographic studies.
  Remuneration Rs.14,000 + HRA @20% + Med. Allowance @Rs.150/-pm
  Project Code KMML-1 & KSCS-18
II Name of the Post Junior Research Fellow (2 vacancies)
  Qualification First Class M.Sc in Oceanography/Marine Geology/ Geology/ Remote Sensing/ Physics
  Desirable Project work/ Dissertation in Coastal Processes or Additional qualification in Remote Sensing/GIS.
  Remuneration Rs.12,000 + HRA @20% + Med. Allowance @Rs.150/-pm
  Age limit 30 years as on 01.01.2012; relaxation up to 5 years for SC/ST and 3 years for OBC candidates
  Project Code UTL-6
I Name of the Post Junior  Research Fellow (2 vacancies)
  Qualification First Class Post Graduation in Marine Geology/Applied Geology/Geography/Remote Sensing
  Desirable Project work/ Dissertation in the Coastal Processes or Additional qualification in Remote Sensing/GIS
  Remuneration Rs.12,000 + HRA @ 20% + Med. Allowance @ Rs.150/-pm
II Name of the Post Technical Assistant (1 vacancy)
  Qualification Diploma in Civil Engineering/Instrumentation
  Remuneration Rs.8000/- pm (Consolidated)
  Age limit 30 years as on 01.01.2012; relaxation up to 5 years for SC/ST and 3 years for OBC candidates

__________________________________________________________________________________




  • CESS conducts a walk-in-interview for the selection of Project personnel for KMML-1,KSCS-18... More
  • CESS coordinates preparation of Kerala Wetlands Inventory... More
  • Project staff for implementing a Ministry of Earth Sciences (MoES)... More
  • CESS collaborates with Vinvish Technologies Pvt Ltd... More

Friday, June 8, 2012

Approved com training

പി.എസ്.സി, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ അസിസ്റന്റുമാരുടെ തെരഞ്ഞെടുപ്പിനുള്ള യോഗ്യതയായി കെല്‍ട്രോണ്‍, സി-ആപ്റ്റ്, സി-ഡിറ്റ്, സി-ഡാക്, റുട്രോണിക്സ്, എല്‍.ബി.എസ്., ഐ.എച്ച്.ആര്‍.ഡി. എന്നിവ നടത്തുന്ന ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ (ഡി.സി.എ) കോഴ്സിനെ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. കൂടാതെ ചുവടെപ്പറയുന്ന കോഴ്സുകളും ഡി.സി.എയ്ക്ക് തുല്യമായോ ഉയര്‍ന്നതോ ആയ യോഗ്യതയായി ഈ തെരഞ്ഞെടുപ്പിനു പരിഗണിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച കോഴ്സ്, അതോറിറ്റി, കാലാവധി, എന്നിവ ചുവടെ. ഒരുവര്‍ഷ കാലാവധിയുള്ള കോപ്പ-എന്‍.സി.വി.റ്റി, പി.ജി.ഡി.സി.എ- യൂണിവേഴ്സിറ്റി, എസ്.ബി.റ്റി.ഇ, ഐ.എച്ച്.ആര്‍.ഡി.&എല്‍.ബി.എസ്, പോസ്റ് ഡിപ്ളോമ ഇന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്-എസ്.ബി.റ്റി.ഇ, ഐ.എച്ച്.ആര്‍.ഡി. നാല് വര്‍ഷ കാലാവധിയുള്ള യൂണിവേഴ്സിറ്റി ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്&എഞ്ചിനീയറിങ്), ബി.ടെക്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. മൂന്ന് വര്‍ഷ കാലാവധിയുള്ള എസ്.ബി.റ്റി.ഇ ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, ഡിപ്ളോമ ഇന്‍ കൊമോഴ്സ്യല്‍ പ്രാക്ടീസ്, ഡിപ്ളോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഡിപ്ളോമ ഇന്‍ സി.എ.ബി.എം മൂന്ന്/രണ്ട് വര്‍ഷ കാലയളവിലുള്ള പി.ജി./മൂന്ന് വര്‍ഷ കാലയളവിലുള്ള അണ്ടര്‍ ഗ്രാജുവേറ്റ് യൂണിവേഴ്സിറ്റി കോഴ്സുകളായ എം.സി.എ, എം.എസ്.സി.(കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി.(ഐ.റ്റി), ബി.എസ്.സി.(കമ്പ്യൂട്ടര്‍ സയന്‍സ്), ബി.സി.എ, കമ്പൂട്ടര്‍ അധിഷ്ഠിത ബി.കോം. കമ്പൂട്ടര്‍ അധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ അധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി. കമ്പ്യൂട്ടര്‍ സയന്‍സ് അധിഷ്ഠിത വി.എച്ച്.എസ്.ഇ, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ അധിഷ്ഠിത വി.എച്ച്.എസ്.ഇ. ഡി.ഒ.ഇ.എ.സി.സി. കോഴ്സുകള്‍- ഒ.ലവല്‍, എ.ലവല്‍, ബി.ലവല്‍, സി.ലവല്‍-ഡി.ഒ.ഇ.എ.സി.സി. സൊസൈറ്റി. 

job clubs


സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പാക്കുന്ന സ്വയംതൊഴില്‍ പദ്ധതികളായ കെസ്റു-99, മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റര്‍/ജോബ് ക്ളബ്ബ് എന്നിവയ്ക്ക് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കെസ്റു 99 പദ്ധതിക്ക് വ്യക്തിഗത വരുമാനം പ്രതിമാസം 500 രൂപയില്‍ താഴെയും കുടുംബവാര്‍ഷിക വരുമാനം 40000 രൂപയില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം. വായ്പ തുക ഒരു ലക്ഷം രൂപ വരെയും വായ്പ തുകയുടെ 20 ശതമാനം സബ്സിഡിയും ലഭിക്കും. മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റര്‍/ജോബ് ക്ളബ്ബിന് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കുടുംബവാര്‍ഷികവരുമാനം 50000 രൂപയില്‍ താഴെയായിരിക്കണം. പരമാവധി രണ്ടു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. പ്രായം 21നും 40നും മദ്ധ്യേ. എസ്.സി, എസ്.റ്റി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും
2012 nov 17
തൊഴില്‍ ക്ളബ്ബുകള്‍ക്ക് സാമ്പത്തിക സഹായം
സംസ്ഥാനത്തെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര്, രജിസ്റര്‍ ചെയ്തിട്ടുളള രണ്ടോ അതിലധികമോ തൊഴില്‍ രഹിതര്‍ ചേര്‍ന്ന് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത് ജോബ് ക്ളബുകള്‍ എന്ന പേരില്‍ സ്വയം തൊഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ 21 നും 40 നും ഇടക്ക് പ്രായമുളളവരും വാര്‍ഷിക കുടുംബവരുമാനം 50000 രൂപ കവിയാത്തവരുമായിരിക്കണം. 
പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും മറ്റു പിന്നാക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ഉയര്‍ന്ന പ്രായപരിധിയില്‍ ലഭിക്കും. പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പയുളള പ്രോജക്ടുകള്‍ തുടങ്ങാം. 
 ബാങ്ക് വായ്പയുടെ 25 ശതമാനമോ പരമാവധി രണ്ട് ലക്ഷം രൂപ വരെയോ സര്‍ക്കാര്‍ സബ്സിഡി ആയി അനുവദിക്കും. സാങ്കേതിക വിദ്യാഭ്യാസ യോഗ്യത ഉളളവര്‍ക്ക് അത്തരം സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരാകണം.  

Wednesday, June 6, 2012

Child welfare Center Member of kerala Nov 29

ശിശുക്ഷേമ സമിതിയിലേക്ക് അപേക്ഷിക്കാം
കാസര്‍കോട്, വയനാട് ജില്ലകളിലെ ശിശുക്ഷേമ സമിതി, ജുവനൈല്‍ ജസ്റീസ് ബോര്‍ഡ് എിവയിലേക്ക് അംഗങ്ങളായി നിയോഗിക്കപ്പെടുതിന് താല്‍പര്യമുളളവരില്‍ ന്ി അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, ചൈല്‍ഡ് ഡവലപ്മെന്റ് വിദ്യാഭ്യാസം, സോഷ്യോളജി, നിയമം, ക്രിമിനോളജി, ആരോഗ്യം മുതലായവയില്‍ ബിരുദാനന്തര ബിരുദം ഉളളവരും കുട്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മേഖലയില്‍ ഏഴു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയവുമുളള 35 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഡയറക്ടര്‍, സാമൂഹ്യക്ഷേമ വകുപ്പ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം -33 എ വിലാസത്തില്‍ വ്യക്തിഗത വിവരങ്ങളും അര്‍ഹതാ സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകളും ഇ-മെയില്‍ ഐ.ഡി, മൊബൈല്‍/ലാന്റ് ഫോ നമ്പര്‍ എിവ സഹിതം നവംബര്‍ 20 ന് മുമ്പ് അപേക്ഷിക്കണം. നേരത്തെ തലശ്ശേരി, കോഴിക്കോട് എിവിടങ്ങളില്‍ നട അഭിമുഖത്തില്‍ ഹാജരായവര്‍ പുതിയതായി അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ നവംബര്‍ 29 ന് 10 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ് ഹൌസില്‍ നടക്കു അഭിമുഖത്തിന് രേഖകള്‍ സഹിതം ഹാജരാകണം.