Tuesday, January 29, 2013

അഡീഷണല്‍ സ്കില്‍ അക്യുസിഷന്‍ പ്രോഗ്രാം: ക്യാംപസ് റിക്രൂട്ട്മെന്റ് ഇന്നുമുതല്‍
അഡീഷണല്‍ സ്കില്‍ അക്യുസിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഡെവലപ്പ്മെന്റ് എക്സിക്യുട്ടീവുമാരെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാനത്തെ 190 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ക്യാംപസ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ പ്രചരണ വാഹനയാത്ര ഇന്ന് ഫ്ളാഗ്ഓഫ് ചെയ്യും. വിവിധ കോളേജുകളിലെത്തുന്ന ബോധവല്‍ക്കരണയാത്രയില്‍ റേഡിയോജോക്കികളുടെ നേതൃത്വത്തിലുളള വീഡിയോപ്രദര്‍ശനം, ഓണ്‍ലൈന്‍ രജിസ്റര്‍ ചെയ്യുന്നതിനായി റിക്രൂട്ട്മെന്റ് കഫേ എന്നിവ ഉണ്ടാകും. ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്റര്‍വ്യു ഇതോടൊപ്പം അതത് കോളേജുകളില്‍ നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാഴ്ചത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുകയും അവരില്‍നിന്നും സ്കില്‍ എക്സിക്യൂട്ടീവുകളെ തെരഞ്ഞെടുക്കുകയും ചെയ്യും. അദ്ധ്യയനദിവസങ്ങളില്‍ ക്ളാസുകള്‍ക്ക് മുന്‍പോ പിന്‍പോ ആയിരിക്കും ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുക. 


ട്രാക്ടര്‍ ഡ്രൈവിങ് പരിശീലനം
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ തൃശൂരിലെ അരിമ്പൂരിലുളള പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കും സ്വയം തൊഴില്‍ അന്വേഷകര്‍ക്കും അനുയോജ്യമായി രൂപകല്‍പ്പനചെയ്തിട്ടുളള രണ്ട്മാസം ദൈര്‍ഘ്യമുളള കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തനവും അവയുടെ പരിചരണവും എന്ന പ്രായോഗിക പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ട്രാക്ടര്‍ ഓടിക്കുന്നതിനുളള ലൈസന്‍സും കോഴ്സ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. വിശദവിവരം 0487 - 2310983 എന്ന നമ്പരില്‍ ലഭിക്കും.

Sunday, January 27, 2013

jobs at Housing board jan 31

വാക്ക് -ഇന്‍-ഇന്റര്‍വ്യൂ




ഹൌസിങ് ബോര്‍ഡിന്റെ വലിയമല പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി സൈറ്റില്‍ ഒഴിവുള്ള സൈറ്റ് എഞ്ചിനീയര്‍, സൈറ്റ് സൂപ്പര്‍വൈസര്‍, ഓഫീസ് അസിസ്റന്റ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനത്തിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 31ന് രാവിലെ 11 മണിക്ക് നടത്തും. വിശദവിവരങ്ങള്‍www.kshb.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0471 2330001

Jobs @ kudumbashree

കുടുംബശ്രീയില്‍ ഡോക്യുമെന്റേഷന്‍ അസിസ്റന്റ്: അപേക്ഷ ക്ഷണിച്ചു




കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് വിഭാഗത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ഡോക്യുമെന്റേഷന്‍ അസിസ്റന്റായി നിയമിക്കുന്നതിന് എസ്.എസ്.എല്‍.സി.യും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ലൈബ്രറി സയന്‍സില്‍ ഡിപ്ളോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായിട്ടുള്ളതും, ഡിറ്റിപി (ഇംഗ്ളിഷ്, മലയാളം) ജോലിപരിചയമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക് മുന്‍ഗണന. വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജനുവരി 30ന് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്യ്രനിര്‍മാര്‍ജന മിഷന്‍, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കത്തക്കവിധം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ കുടുംബശ്രീ വെബ്സൈറ്റില്‍ (www.kudumbashree.org))

Application for ngo's

അപേക്ഷ ക്ഷണിച്ചു




കേന്ദ്ര തൊഴില്‍ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പാക്കുന്ന സ്കില്‍ ഡവലപ്മെന്റ് ഇനിഷ്യേറ്റീവ് സ്കീമിന്റെ (എം.എ.എസ്) ഭാഗമായി അസസ്സിങ് ബോഡി ആയി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള സ്ഥാപനങ്ങള്‍/സംഘടനകളില്‍ നിന്നും നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍www.det.kerala.gov.in - ല്‍. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2013 ഫെബ്രുവരി പത്ത് വൈകുന്നേരം നാല് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 - 2322490, 9447750652. വിലാസം ട്രെയിനിങ് ഡയറക്ടര്‍, ട്രെയിനിങ് ഡയറക്ടറേറ്റ്, തൈക്കാട്, തിരുവനന്തപുരം.

Tuesday, January 15, 2013

Co-ordinator,CG&AC


ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൌണ്‍സിലിങ് പദ്ധതിയുടെ സ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 45 വയസ്സില്‍ താഴെ പ്രായമുള്ളവരും പി.എച്ച്.ഡി., സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പത്ത് വര്‍ഷത്തെ അധ്യാപന പരിചയം, ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ അക്കാദമിക/ഭരണകാര്യങ്ങള്‍ ഏകോപിപ്പിച്ചുള്ള പരിചയം എന്നിവയുള്ളവരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ച്. അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് നല്‍കാവുന്നതാണ്. അപേക്ഷയുടെ കവറിനു പുറത്ത് Application for the post of Co-ordinator,CG&AC എന്ന് രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍www.dhsekerala.gov.in ല്‍ ലഭിക്കും.

Thursday, January 3, 2013

System A/Gis Tec Jan21,2013


വാക്ക്-ഇന്‍-ഇന്റര്‍വ്യു
സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
 സിസ്റം അനലിസ്റ് : (ഒഴിവ് 1) ശമ്പളം 12,000 രൂപ (പ്രതിമാസം) കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എഞ്ചിനീയറിങില്‍ ബിരുദം കൂടാതെ ജി..എസ്. ഡവലപ്മെന്റ്/സിസ്റം മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അനിവാര്യം. കാഡ്/ജിസ് ടെക്നീഷ്യന്‍ (ഒഴിവ് രണ്ട്) ശമ്പളം 9,000 രൂപ (പ്രതിമാസം) ആര്‍ട്സ്/സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ളോമ ഇന്‍ എഞ്ചിനീയറിങ് കൂടാതെ ഓട്ടോക്കാഡിലും ജി..എസിലുമുള്ള രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അനിവാര്യം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം 2013 ജനുവരി 21 രാവിലെ 10 മണിക്ക് കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍, വികാസ് ഭവന്‍ തിരുവനന്തപുരം-33 ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0471-2301167,www.ksrec.kerala.gov.in

AIR PORT INDIA


Tuesday, January 1, 2013

Temp:Teaching Jobs 7,15JAN2013



.എം.ജിയില്‍ ഗസ്റ് അദ്ധ്യാപക പാനലിലേയ്ക്ക് അപേക്ഷിക്കാം
ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ ഗസ്റ് അദ്ധ്യാപകരുടെ പുതുക്കിയ പാനലില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. സര്‍വ്വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പഠിതാക്കളാകുന്ന ഐ.എം.ജിയുടെ വിവിധ പരിശീലനങ്ങളില്‍ ക്ളാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരാകണം. മാനേജ്മെന്റ്, പൊതുഭരണം, ചട്ടങ്ങളും നടപടിക്രമങ്ങളും തുടങ്ങിയവയെക്കുറിച്ചാവും ക്ളാസുകള്‍. വിഷയങ്ങളുടെ പട്ടിക ഐ.എം.ജി. വെബ്സൈറ്റില്‍ (www.img.kerala.gov.in) ലഭ്യമാണ്. വിശദവിവരങ്ങളടങ്ങിയ അപേക്ഷ ഡയറക്ടര്‍, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ്, വികാസ് ഭവന്‍.പി.., തിരുവനന്തപുരം - 695 033 വിലാസത്തില്‍ ജനുവരി 15 നകം ലഭിക്കണം. അപേക്ഷ facultyimgdrrj@gmail.com വിലാസത്തില്‍ ഓണ്‍ലൈനായും അയയ്ക്കാം.

താത്കാലിക ഒഴിവ്
തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ ആര്‍ക്കിടെക്ചര്‍ വകുപ്പില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ അദ്ധ്യാപകന്‍/അദ്ധ്യാപികയെ (രണ്ട് ഒഴിവ്) ആവശ്യമുണ്ട്. യോഗ്യത: ബി.ആര്‍ക്കില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടു കൂടി ബിരുദം. താത്പര്യമുളളവര്‍ ബയോഡാറ്റയും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി ഏഴ് രാവിലെ 10.30 ന് ആര്‍ക്കിടെക്ച്ചര്‍ വകുപ്പു മേധാവിയുടെ മുന്‍പാകെ ഹാജരാകണം.