Tuesday, November 29, 2022


 

Saturday, September 3, 2022

medisep

 *മെഡിസെപ് പദ്ധതിയിൽ 


മെഡിസെപ് സംബന്ധമായ ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് വിങ്, ടെക്‌നിക്കൽ സപ്പോർട്ട് ഡിവിഷൻ എന്നിവയുടെ പ്രവർത്തനത്തിനു വേണ്ടി താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം hr.medisep@gmail.com       എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ www.medisep.kerala.gov.in ൽ ലഭിക്കും.


ഇൻഷുറൻസ് എക്‌സ്‌പോർട്ട്, മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ), മാനേജർ(ഫിനാൻസ്), മാനേജർ (ഐ.ടി), അസിസ്റ്റന്റ് മാനേജർ (മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ, ഐ.ടി), അസിസ്റ്റന്റ് മാനേജർ (അക്കൗണ്ട്‌സ്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25.

Thursday, September 1, 2022

ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തിന്റെ ജ്വാല പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 
യോഗ്യത: എം.എസ്.ഡബ്ല്യു. അല്ലെങ്കില്‍ വിമണ്‍സ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. അവസാന തീയതി സെപ്റ്റംബര്‍ 14.

Wednesday, August 24, 2022

Maharajas colleges

 എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് എന്നീ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന്അപേക്ഷ ക്ഷണിച്ചു. 

    സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍: യോഗ്യത - അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുളള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് ബിരുദം, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍:  യോഗ്യത - അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം/ഡിപ്ലോമ -കമ്പ്യൂട്ടര്‍, രണ്ട് വര്‍ഷത്തില്‍ കുറയാതെയുളള പ്രവൃത്തി പരിചയം. ഓഫീസ് അറ്റന്‍ഡന്റ്: യോഗ്യത-പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കമ്പ്യൂട്ടര്‍ പരിചയം, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.  പാര്‍ട്ട് ടൈം ക്ലര്‍ക്ക്: യോഗ്യത - അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. 

    താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ  ബയോഡാറ്റ jobsmrc2021@gmail.com എന്ന ഇ-മെയിലില്‍ അയക്കണം. അവസാന തീയതി ഓഗസ്റ്റ് 30.  അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍  സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10-ന്  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം

Staff Nurse Job


 

    സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കൊല്ലം വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ സ്റ്റാഫ് നഴ്‌സ് (1) ന്റെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:  അംഗികൃത നഴ്‌സിംഗ് ബിരുദം/ ജി.എന്‍.എം. ബയോഡേറ്റ അയക്കേണ്ട വിലാസം:  hr.kerala@hlfppt.org അവസാന തീയതി ഓഗസ്റ്റ് 31. വിശദവിവരങ്ങള്‍ക്ക് ഫോണ്‍  0471 2340585.

Tuesday, August 23, 2022

jobs: Post of Guest Lectures

jobs: Post of Guest Lectures: കാര്യവട്ടം സർക്കാർ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്...

Post of Guest Lectures


കാര്യവട്ടം സർക്കാർ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 29നു രാവിലെ 11ന് പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക് 0471 2417112.

Post of Teaching


നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി/ എംഫിൽ 50 ശതമാനം മാർക്കിൽ കുറയാതെ യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 26ന് രാവിലെ 10.30നു പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.

*ഇന്റർവ്യൂ 25ന്*



നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ലക്ചറർമാരുടെ താത്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങിൽ ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 25ന് രാവിലെ 10.30നു പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.

Post of Research Assistant

 *റിസ സർക്കാർ മെഡിക്കൽ കോളേജിൽ റിസേർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.


വൈറോളജി, മോളിക്യുലർ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോടെക്‌നോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദാന്തരബിരുദവും പ്രമുഖമായ മോളിക്യുലാർ-ബയോളജി ലാബിൽ ഒന്നോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. 35,000 രൂപയാണ് വേതനം. ഒരു വർഷമായിരിക്കും കരാർ കാലാവധി.


താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഓഗസ്റ്റ് 31ന് വൈകിട്ട് മൂന്നിനു മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

Post of attender

 *അസിസ്റ്റന്റ്, അറ്റൻഡർ നിയമനം*

ബേക്കൽ റിസോർട്ട്‌സ് ഡെവലപ്പമെന്റ് കോർപ്പറേഷൻ ലിമിറ്റഡിലേക്ക് അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലേക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന്റെ വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.kcmd.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 6.

Wednesday, July 20, 2022

Banking correspondence

 

ബാങ്കിംഗ്m കറസ്പോണ്ടന്‍റ്; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ബാങ്കിംഗ് സേവനങ്ങൾ  താഴേത്തട്ടിൽ എത്തിക്കുന്നതിന് തപാൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്കിലേക്ക് ബാങ്കിംഗ് കറസ്പോണ്ടന്‍റുമാരെ നിയമിക്കുന്നു.

പത്താം ക്ലാസ് വിജയിച്ച 18നും 75നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. പ്രാദേശിക ഭാഷയില്‍ പ്രവീണ്യവും ആധാര്‍, പാന്‍ കാര്‍ഡ്, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ എന്നിവയും ഉണ്ടായിരിക്കണം.

www.ippbonline.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍:  0477-2252226, 7594021796, 9562302301.

date

Friday, July 8, 2022

Anert training for woman

 

അനെർട്ട് പരിശീലനം

കോട്ടയം: അനെർട്ടും തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസുമായി സഹകരിച്ച് വനിതകൾക്കായി സൗരോർജ്ജ മേഖലയിൽ നാലു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എസ്.എസ്. എൽ.സിയാണ് യോഗ്യത. ഓരോ ജില്ലയിലും 10 പേർക്കാണ് അവസരം. www.anert.gov.in എന്ന വെബ് സൈറ്റിലൂടെ ജൂലൈ 20 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 9188119431, 18004251803.

Wednesday, May 18, 2022

Kudumbasree survay

നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവേയിൽ രജിസ്റ്റർ ചെയ്തത് 45,94,543 തൊഴിലന്വേഷകർ.  എറണാകുളം ഒഴികെയുള്ള ജില്ലകളിലെ കണക്കാണിത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, എറണാകുളം ജില്ലയിലെ സർവ്വേ പിന്നീട് നടക്കും. 18നും 59നും ഇടയിൽ പ്രായമുള്ള തൊഴിൽ അന്വേഷകരുടെ വിവരമാണ് കുടുംബശ്രീ വളണ്ടിയർമാർ വീടുകളിലെത്തി ശേഖരിച്ചത്. സർവ്വേയുടെ തുടർച്ചയായി തൊഴിൽ നൽകുന്നതിനുള്ള നടപടിയും ഉടൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തൊഴിൽ നൽകുന്ന പ്രക്രിയയിലും കുടുംബശ്രീ നിർണ്ണായക പങ്ക് വഹിക്കും. തൊഴിലന്വേഷകരുടെ കൗൺസിലിംഗിന് കുടുംബശ്രീ സഹകരണത്തോടെ ഷീ കോച്ച്‌സ് സംവിധാനം നടപ്പാക്കും.
രജിസ്റ്റർ ചെയ്തവരിൽ 58 ശതമാനവും സ്ത്രീകളാണ്, 26,82,949 പേർ. കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്താണ്, 5,66,480 പേർ. കുറവ് വയനാട് ജില്ലയിൽ 1,43,717.. 72,892 എന്യൂമറേറ്റർമാർ 68,43,742 വീടുകൾ സന്ദർശിച്ചാണ് വിവരം ശേഖരിച്ചത്. തൊഴിൽ തേടുന്നവരിൽ 5,30,363 പേർ 20 വയസിന് താഴെയുള്ളവരാണ്. 21നും 30 നും ഇടയിൽ പ്രായമുള്ള 25,11,278 പേരും, 31നും 40നു ഇടയിൽ പ്രായമുള്ള 10,78,605 പേരും, 41നും 50നും ഇടയിൽ പ്രായമുള്ള 3,69,093 പേരും, 51നും 56നും ഇടയിൽ പ്രായമുള്ള 90,900 പേരും, 56ന് മുകളിൽ പ്രായമുള്ള 14,304 പേരും രജിസ്റ്റർ ചെയ്തു. സർവ്വേയിൽ രജിസ്റ്റർ ചെയ്തവരിൽ ഐടിഐ വിദ്യാഭ്യാസമുള്ളവർ 2,46,998 പേരാണ്, ഡിപ്ലോമയുള്ളവർ 3,60,279. ബിരുദ ധാരികൾ 14,05,019 പേരും ബിരുദാനന്തര ബിരുദമുള്ള 4,59,459 പേരും രജിസ്റ്റർ ചെയ്തു. പ്ലസ് ടു യോഗ്യതയുള്ള 21,22,790 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏതെങ്കിലും വീടുകൾ സർവ്വേയിൽ നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ടെങ്കിൽ, വാർഡ് അംഗത്തെയും എഡിഎസ്- സിഡിഎസ് ഭാരവാഹികളെയും ബന്ധപ്പെടണമെന്ന് മന്ത്രി നിർദ്ദേശിച്ചു.