Wednesday, February 27, 2013

Job @ Kozhikode  march10

ചൈല്‍ഡ്ലൈന്‍ ടീം മെമ്പര്‍ അപേക്ഷ ക്ഷണിച്ചു
കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി കേന്ദ്ര വനിതാ- ശിശുക്ഷേമ മന്ത്രാലയത്തിനു കീഴില്‍ കോഴിക്കോട് ചൈല്‍ഡ് ലൈനില്‍ ടീം മെമ്പറായി പ്രവര്‍ത്തിക്കുതിന് താത്പര്യമുളള യുവാക്കളില്‍ നിും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായിരിക്കണം. 4000 രൂപ വേതനം നല്‍കും. അപേക്ഷ മാര്‍ച്ച് 10 നകം പ്രൊജക്ട് ഡയറക്ടര്‍, .ഡബ്ള്യൂ.എച്ച്, എം സ്ക്വയര്‍ കോംപ്ളക്സ്, പാവമണി റോഡ്, കോഴിക്കോട് -673007 എ വിലാസത്തില്‍ അയക്കണം.

Tuesday, February 19, 2013

R D T E march 11



ആര്‍.ഡി.റ്റി.: ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡയറക്ടര്‍, ആര്‍.ഡിറ്റി.. തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത: ടെക്സ്റൈല്‍ ടെക്നോളജി/ ടെക്സ്റൈല്‍ കെമിസ്ട്രി/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്/ അപ്ളൈഡ് കെമിസ്ട്രിയിലുളള ഡോക്ടറേറ്റ്, കയര്‍ അല്ലെങ്കില്‍ നാച്ചുറല്‍ ഫൈബര്‍ മേഖലയിലുളള ഡെവലപ്മെന്റ് പ്രോഗ്രാമിങ്, ട്രെയിനിംഗിലും, എക്സ്റന്‍ഷന്‍ വര്‍ക്കിലുളള 10 വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പള സ്കെയില്‍- രൂപ 15600-39100, പ്രായം- 2013 ഫെബ്രുവരി 18 ന് 50 വയസ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 11 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍..സി. ഹാജരാകണം.


Saturday, February 2, 2013

Urgent

മെന്‍സ് സര്‍വെയര്‍ ഒഴിവ്

പാലക്കാട് ജില്ലയിലെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മെന്‍സ് സര്‍വെയര്‍ ഗ്രേഡ് എം.ഏഴിനു ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത - എസ്.എസ്.എല്‍.സി.യും
സ്റാറ്റ്യൂട്ടറി മൈന്‍സ് സര്‍വയര്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയും 
(മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായം )- 2012 ജനുവരി ഒന്നിന് 18 നും 36 നും മദ്ധ്യേ (ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുകള്‍ അനുവദനീയം). 

  ശമ്പളം 12,250 -19,800രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി അഞ്ചിന് മുമ്പായി എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അടുത്തുള്ള എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്യണം.

Nehru Yuva Kendra Sangathan Feb10

വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നു
കേന്ദ്രയുവജന, കായിക മന്ത്രാലയത്തിന്റെ യുവജനശാക്തീകരണ പരിപാടികള്‍ ഗ്രാമീണ തലത്തില്‍ എത്തിക്കുന്നതിനും യുവജനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനമനോഭാവം വളര്‍ത്തുന്നതിനും സംസ്ഥാനത്ത് 200 ഓളം വോളന്റിയര്‍മാരെ നിയമിക്കുമെന്ന് നെഹ്റു യുവ കേന്ദ്ര സോണല്‍ ഡയറക്ടര്‍ എസ്. സതീശ് അറിയിച്ചു. ഒരു ബ്ളോക്കില്‍ നിന്നും രണ്ടുപേരെ വീതം ജില്ലാ ആസ്ഥാനത്തും നിയമിക്കും. കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കുക, മറ്റ് പരിപാടികള്‍ സംഘടിപ്പിക്കുക, സര്‍ക്കാര്‍ പദ്ധതികള്‍ യൂത്ത് ക്ളബ്ബുകളില്‍ എത്തിക്കുക എന്നിവയാണ് മുഖ്യചുമതലകള്‍. സേവനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രതിമാസം 2,500 രൂപ വീതം സ്റൈപന്റും നല്‍കും. 24 വയസ്സിന് താഴെ പ്രായമുളള പ്ളസ് റ്റു പാസ്സായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികളല്ലാത്ത യുവജന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണ നല്‍കും. താല്‍പ്പര്യമുളളവര്‍ ജില്ലാ യൂത്ത് കോഡിനേറ്റര്‍, നെഹ്റു യുവകേന്ദ്ര, മണക്കാട്, പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ഫെബ്രുവരി 10ന് മുന്‍പ് അയയ്ക്കണം.

Promoter Feb8

ന്യൂനപക്ഷപ്രമോട്ടര്‍മാരുടെ നിയമനം
സംസ്ഥാന ന്യനപക്ഷക്ഷേമവകുപ്പില്‍ ന്യൂനപക്ഷപ്രമോട്ടര്‍മാരുടെ നിയമനത്തിനായി കളക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി കൂടിക്കാഴ്ച നടത്തുന്നു. നെടുമങ്ങാട് താലൂക്കിലെ അപേക്ഷകര്‍ക്ക് ഫെബ്രുവരി അഞ്ച്, നെയ്യാറ്റിന്‍കര താലൂക്കിലെ അപേക്ഷകര്‍ക്ക് ആറ്, തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കിലെ അപേക്ഷകര്‍ക്ക് ഏഴ് എന്നീ തീയതികളിലാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ട് രാവിലെ ഒന്‍പത് മുതല്‍ വീണ്ടും കൂടിക്കാഴ്ച നടത്തും. അപേക്ഷ നല്‍കിയ മുസ്ളീം, ക്രിസ്ത്യന്‍, സിഖ് പാഴ്സി, ബുദ്ധ എന്നീ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം ഹാജരായാല്‍ മതി. പത്താം ക്ളാസ് പാസ്സായ സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ എന്നിവ ഹാജാരാക്കണം.