Monday, February 22, 2021

Employability contre, kerala

കാസർകോട് ജില്ല  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 24ന് രാവിലെ പത്തിന് സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കോവിഡ് 19 മാനദണ്ഡം പാലിച്ച് അഭിമുഖം നടത്തുന്നു.

തസ്തിക, യോഗ്യത എന്ന ക്രമത്തിൽ: കമ്യൂണിക്കേഷൻ മാനേജർ, പ്ലസ്ടു (ആശയവിനിമയ പാടവം വേണം), തുടക്കക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി: 21-40. കാഞ്ഞങ്ങാട്ട് രണ്ട് ഒഴിവ് (സ്ത്രീ/പുരുഷൻ). ഡെൻറൽ സർജൻ, ബി.ഡി.എസ്. തുടക്കക്കാർക്കും അപേക്ഷിക്കാം. കാഞ്ഞങ്ങാട്ട് ഒരു ഒഴിവ് (സ്ത്രീ).

നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ ആജീവനാന്ത രജിസ്‌ട്രേഷൻ നടത്തിയവർക്ക്  കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാവുന്നതാണ്. രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലാത്തവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ കാർഡിന്റെയും പകർപ്പ് സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്‌ട്രേഷൻ നടത്തി ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ നമ്പർ: 9207155700/04994297470

Guest Faculties

 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) തിരുവനന്തപുരം കേന്ദ്രത്തിൽ ഐ.ടി.ഗസ്റ്റ് ഫാക്കൽറ്റി (കമ്പ്യൂട്ടർ) പാനൽ  തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർക്ക് മാർച്ച് മൂന്നു വരെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്:  click here


Job for Digitalisation work, kerala

സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ വിവിധ ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ താൽകാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.

പ്രോജക്ട് സൂപ്പർവൈസർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്ന് വർഷ എൻജിനിയറിങ് ഡിപ്ലോമയാണ് യോഗ്യത. ഏതെങ്കിലും ഐ.ടി പ്രോജക്ടിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.  
സ്‌കാനിംഗ് അസിസ്റ്റന്റ് തസ്തികയ്ക്ക് പത്താം ക്ലാസ് ജയിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. രണ്ട് തസ്തികയിലും പകൽ/രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറായവർക്ക് മുൻഗണനയുണ്ട്.
ഇമേജ് എഡിറ്റേഴ്‌സ് തസ്തികയ്ക്ക് പത്താം ക്ലാസ് ജയമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി വേണം.
പൂർത്തീകരിക്കുന്ന ജോലിയ്ക്കനുസൃതമായാണ് വേതനം. താൽപര്യമുള്ളവർ www.cdit.org യിൽ 27ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.