Thursday, May 31, 2012


വികസന വാര്‍ത്താ സംയോജന ശൃംഖല പദ്ധതി : ഇന്‍ഫര്‍മേഷന്‍ അസിസ്റന്റ്, വെബ് എഡിറ്റര്‍ ഒഴിവ്

                                       ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലുള്ള വികസനവാര്‍ത്തകള്‍ കണ്ടെത്തി മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് വികസന വാര്‍ത്താ സംയോജന ശൃംഖല പദ്ധതി നടപ്പാക്കുന്നു. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പദ്ധതി ഇപ്പോള്‍ തുടങ്ങുന്നത്. വാര്‍ത്താ സംയോജന ശൃംഘലാപദ്ധതിയിലേക്ക് ഇന്‍ഫര്‍മേഷന്‍ അസിസ്റന്റ്, വെബ് എഡിറ്റര്‍ എന്നീ തസ്തികയില്‍ നിയമനം നടത്തും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ ജലസേചന പദ്ധതി, സാനിറ്റേഷന്‍ പദ്ധതി, സര്‍വശിക്ഷ അഭിയാന്‍, ദേശീയ ആരോഗ്യമിഷന്‍ തുടങ്ങി നിരവധി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് പൌരന്‍മാര്‍ക്ക് സമയബന്ധിതമായി അറിവ് നല്‍കുക,
                                 സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജനക്ഷേമപദ്ധതികള്‍ സംബന്ധിച്ച് സമയബന്ധിതമായി വാര്‍ത്തകള്‍ എത്തിച്ച് ശരിയായ ഗുണഭോക്താക്കള്‍ക്ക് പ്രയോജനം സിദ്ധിക്കുംവിധം വാര്‍ത്തകളുടെ ഏകോപനം നടത്തുക, ഗ്രാമങ്ങളിലും കൂടുതല്‍ ഉള്‍പ്രദേശങ്ങളിലും വാര്‍ത്താലേഖകര്‍ ഇല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത വികസന വാര്‍ത്തകള്‍ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ക്ക് എത്തിച്ചുനല്‍കുക, വാര്‍ത്താ വിതരണ മേഖലകളില്‍ ഗ്രാമങ്ങള്‍ക്കും നഗരങ്ങളുടേതായ പ്രാധാന്യം ലഭ്യമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബ്ളോക്കുപഞ്ചായത്തുകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്ന ഇന്‍ഫര്‍മേഷന്‍ അസിസ്റന്റുമാര്‍ സമര്‍പ്പിക്കുന്ന വികസന വാര്‍ത്തകള്‍ ജില്ലാതല പത്രക്കുറിപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് പുറമെ ഐ.&പി.ആര്‍.ഡി പുതുതായി ആരംഭിക്കുന്ന ന്യൂസ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും അതു വഴി മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുകയും ചെയ്യും. ഇന്‍ഫര്‍മേഷന്‍ അസിസ്റന്റ് -യോഗ്യത : ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ളോമയും. പ്രതിഫലം : പ്രതിമാസം 5,000 രൂപ. ഒരു മാസം കുറഞ്ഞത് 10 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരിക്കണം. ഇതിന് പുറമെ ഫയല്‍ ചെയ്യുന്ന ഒരു വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന് 500 രൂപ നിരക്കില്‍ പ്രതിമാസം 10 സ്റോറികള്‍ അധികമായി നല്‍കാം. ഇത്തരത്തില്‍ ഒരു ഇന്‍ഫര്‍മേഷന്‍ അസിസ്റന്റിന് ഒരു മാസം പരമാവധി 10,000 രൂപ വരെ ലഭിക്കും. വെബ് എഡിറ്റര്‍ -യോഗ്യത : ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദവും ജേര്‍ണലിസത്തില്‍ പി.ജി. ഡിപ്ളോമയും അവശ്യയോഗ്യത : മലയാളം കമ്പ്യൂട്ടിങ്ങും ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രതിഫലം : പ്രതിമാസം 15,000 രൂപ. അപേക്ഷിക്കേണ്ട രീതി: അപേക്ഷകര്‍ നിയമിക്കപ്പെടാന്‍ താല്‍പ്പര്യപ്പെടുന്ന ജില്ലയിലെ ഐ&പി.ആര്‍.ഡി മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ക്കാണ് അപേക്ഷിക്കേണ്ടത്. .&പി.ആര്‍.ഡി വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാഫോറത്തിന്റെ മാതൃകയിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ആറുമാസത്തിനകം എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ചിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായം, കമ്പ്യൂട്ടര്‍ പ്രാവീണ്യം, തൊഴില്‍ പരിചയം, എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം അറ്റസ്റ് ചെയ്ത പകര്‍പ്പുകള്‍ ഇന്റര്‍വ്യുവിന് ഹാജരാകുമ്പോള്‍ സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്ന രീതി : എഴുത്ത് പരീക്ഷ, അഭിരുചി പരീക്ഷ, ഇന്റര്‍വ്യു, എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. കമ്പ്യൂട്ടര്‍ പ്രാവീണ്യം, തൊഴില്‍ പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. നിയമനം : ഒരു സാമ്പത്തികവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. കാരര്‍ പുതുക്കുന്നതും റദ്ദാക്കുന്നതും കാലാകാലങ്ങളില്‍ ഐ.&പി.ആര്‍. വകുപ്പ് നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ആയിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍  ഐ.&പി.ആര്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഉറപ്പ് നല്‍കുന്ന കരാറിലൊപ്പിടേണ്ടതാണ്. ഇത് ഒരു സ്ഥിരം നിയമനം അല്ല. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി : 40 വയസ്സ് (2012 ജനുവരി ഒന്നിന്) അപേക്ഷിക്കാനുള്ള അവസാന തീയതി : 2012 ജൂണ്‍ 12. അപേക്ഷിക്കേണ്ട വിലാസം :
  •  കൊല്ലം ജില്ല- മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍, കൊല്ലം. ഫോണ്‍ : 0474-2793168.
  •  കോട്ടയം ജില്ല-മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍, കോട്ടയം. ഫോണ്‍ : 0481-2562558
  •  എറണാകുളം ജില്ല-മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍, എറണാകുളം.ഫോണ്‍ : 0484-2422379.
  •  തൃശ്ശൂര്‍ ജില്ല- മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍, തൃശ്ശൂര്‍. ഫോണ്‍ : 0487-2360848.
  •  കോഴിക്കോട് ജില്ല-മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റേഷന്‍,കോഴിക്കോട്. ഫോണ്‍ : 0495-2371096.
  •  കണ്ണൂര്‍ ജില്ല-മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ് സിവില്‍ സ്റേഷന്‍, കണ്ണൂര്‍. ഫോണ്‍ : 0497-2960725.

Wednesday, May 30, 2012



എസ്.എസ്.എ ക്ളസ്റര്‍ റിസോഴ്സ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍
സര്‍വ ശിക്ഷാ അഭിയാന്റെ കീഴില്‍ വിവിധ ജില്ലകളില്‍ സി.ആര്‍.സി, ബി.ആര്‍.സി.കളില്‍ നിലവിലുള്ള കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ബി.ആര്‍.സി. ട്രെയിനര്‍മാരുടെയും ഒഴിവിലേയ്ക്ക് ഗവണ്‍മെന്റ് /എയ്ഡഡ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി സ്കൂള്‍ അദ്ധ്യാപകര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അദ്ധ്യാപകര്‍ക്ക് കുറഞ്ഞത് മൂന്നു വര്‍ഷത്തെ സര്‍വീസ് ഉണ്ടായിരിക്കണം. അതത് ജില്ലകളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമുള്ള അപേക്ഷ പരിഗണിക്കും. അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷകള്‍ എസ്.എസ്.എ. സ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ നിന്നും ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വ ശിക്ഷാ അഭിയാന്‍, എസ്.എസ്.എ. ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം - 695 033.അവസാന തീയതി ജൂണ്‍ 15. പി.എന്‍.എക്സ്.3302/12