Tuesday, August 27, 2013

Manager/ Excise

കോര്‍ട്ട് മാനേജര്‍




ഹൈക്കോടതിയിലെ രണ്ട് കോര്‍ട്ട്മാനേജര്‍ തസ്തികയിലേക്ക് ഡിപ്ലോയ്‌മെന്റ് വഴി നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതകള്‍ ചുവടെ. ഡിഗ്രി അല്ലെങ്കില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജനറല്‍ മാനേജ്‌മെന്റ്. അഞ്ച് വര്‍ഷത്തെ പരിചയം/ട്രെയിനിംഗ് ഇന്‍ സിസ്റ്റംസ് ആന്റ് പ്രോസസ്സ് മാനേജ്‌മെന്റ്, അഞ്ച് വര്‍ഷത്തെ പരിചയം/ട്രെയിനിംഗ് ഇന്‍ ഐ.റ്റി.സിസ്റ്റംസ് മാനേജ്‌മെന്റ്, എച്ച്.ആര്‍.മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ സിസ്റ്റംസ് മാനേജ്‌മെന്റ്. എക്‌സലന്റ് പീപ്പിള്‍ സ്‌കില്‍സ്/എക്‌സലന്റ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, എക്‌സലന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സ്‌കില്‍സ്. അപേക്ഷകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍, രജിസ്ട്രാര്‍ ജനറല്‍, കേരള ഹൈക്കോടതി, എറണാകുളം വിലാസത്തില്‍ ലഭിക്കണം

ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലക്ചര്‍ (അഗത തന്ത്ര) തസ്തികയില്‍ മുസ്ലീം വിഭാഗത്തില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത : ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ച ബി..എം.എസും എം.ഡി(ആയൂര്‍വേദ), അംഗതതന്ത്രയും വിധി ആയൂര്‍വേദയും. പ്രായം : 20-35. നിശ്ചിത യോഗ്യതയുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 13-ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍..സി. ഹാജരാക്കണം. 1960-ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് 2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0484-2312944.

എക്‌സൈസില്‍ 15 പുതിയ തസ്തികകള്‍ : മന്ത്രി കെ. ബാബു




അട്ടപ്പാടിയില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി രൂപീകരിക്കുന്ന പ്രത്യേക സ്‌ക്വാഡിനായി 15 എക്‌സൈസ് ഉദ്യോഗസ്ഥരുടെ തസ്തികകള്‍ സൃഷ്ടിക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എകസൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് എകസൈസ് ഇന്‍സ്‌പെക്ടര്‍ (ഒന്നു വീതം), പ്രിവന്റീവ് ഓഫീസര്‍ (മൂന്ന്), സിവില്‍ എക്‌സൈസ് ഓഫീസര്‍ (എട്ട്), എക്‌സൈസ് ഡ്രൈവര്‍ (ഒന്ന്) എന്നീ തസ്തികകള്‍ക്കാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. സ്‌ക്വാഡിന് ജീപ്പു വാങ്ങുന്നതിന് ധനകാര്യ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. അട്ടപ്പാടി ആദിവാസി മേഖലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ അട്ടപ്പാടിയിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ശക്തിപ്പെടുത്തുന്നതിനാണ് 15 അംഗ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.


Tuesday, July 23, 2013

തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിങ് കോളേജില്‍ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എം.ഐ.എസ്) ഓഫീസറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകളും ശരിപകര്‍പ്പുകളും ബയോഡാറ്റയും സഹിതം പ്രിന്‍സിപ്പാള്‍, ഗവ.എഞ്ചിനീയറിങ് കോളേജ്, ബാര്‍ട്ടന്‍ ഹില്‍, തിരുവനന്തപുരം-35 വിലാസത്തില്‍ ജൂലൈ 31 ന് മുമ്പായി അപേക്ഷകള്‍ ലഭിക്കണം. 

Sunday, July 14, 2013

Wednesday, June 12, 2013

Walk in Interview

സൈബര്‍ശ്രീ: വാക്ക്-ഇന്‍-ഇന്റര്‍വ്യു ജൂണ്‍ 15
വിഷ്വല്‍ ഇഫക്റ്റ് ആന്റ് ത്രീഡി ആിമേഷന്‍, അഡ്വാന്‍സ്ഡ് റ്റ്െ വര്‍ക്കിങ് ടെക്ാളജീസ്, ആന്‍ട്രോയ്ഡ് മൊബൈല്‍ ടെക്ാളജി എന്നീ മേഖലകളില്‍ ആധുിക പരിശീലം ല്‍കുന്നതിലേയ്ക്ക് പട്ടികജാതിവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൈബര്‍ശ്രീ ജൂണ്‍ 15 ് വാക്ക്-ഇന്‍-ഇന്റര്‍വ്യു ടത്തുന്നു. താത്പര്യമുളളവര്‍ വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകളും സഹിതം രാവിലെ 9.30 ് സൈബര്‍ശ്രീയുടെ തിരുവന്തപുരം ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ http://www.cybersri.org/. എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഫോണ്‍: 0471 2323949.


Chief Technical Examiner

ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറുടെ ഒഴിവ്
ധനകാര്യ വകുപ്പില്‍ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറുടെ തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കപ്പെടാന്‍ കുറഞ്ഞത് മൂന്നുവര്‍ഷം പ്രവൃത്തി പരിചയമുള്ള ചീഫ് എഞ്ചിനീയര്‍/സൂപ്രണ്ടിങ് എഞ്ചിനീയര്‍ റാങ്കില്‍ കുറയാത്ത ഓഫീസര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം/ബിരുദാനന്തര ബിരുദത്തിനുശേഷം 25 വര്‍ഷത്തില്‍ കുറയാത്ത പരിചയവുമാണ് യോഗ്യതകള്‍. കേന്ദ്ര സര്‍ക്കാര്‍/കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍/മറ്റ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലിചെയ്യുന്നവര്‍ക്കുമാത്രമായി സംവരണം ചെയ്തിട്ടുള്ള ഒഴിവാണിത്. അപേക്ഷകള്‍ ജൂലായ് പതിനഞ്ചിനു മുമ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.

Tuesday, March 26, 2013

WEBSITE

ഡയറക്ടര്‍
ദേശീയ ജലവികസന ഏജന്‍സിയില്‍ www.nwda.gov.in 


ജനറല്‍ മാനേജര്‍
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ ജമ്മുകാശ്മീരില്‍ ഫുഡ് ആന്റ് പബ്ളിക് ഡിസ്ട്രിബ്യൂഷന്‍ സെന്‍ട്രല്‍ സ്റാഫിങ് സ്കീം  23092842 (ഡല്‍ഹി) ഫോണ്‍ നമ്പരിലും ലഭിക്കും.


അഡ്മിനിസ്ട്രേറ്റീവ് അംഗം
ഒഡീഷാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ അഡ്മിനിസ്ട്രേറ്റീവ് അംഗത്തിന്റെ www.orissa.gov.in/ga//


ഡയറക്ടര്‍ ജനറല്‍
ന്യൂഡല്‍ഹിയിലെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ (സി.സി.) www.mca.gov.in



ഡപ്യൂട്ടേഷന്‍
വിവരങ്ങള്‍ക്ക് പ്രസാര്‍ ഭാരതിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക ഫോണ്‍: 23387187. 



അഭിമുഖം മാറ്റിവച്ചു
എറണാകുളം, കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലെ മെമ്പര്‍മാരുടെ ഒഴിവുകളിലേയ്ക്ക് യഥാക്രമം മെയ് 25, 27 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി അപേക്ഷകരെ പിന്നീട് അറിയിക്കും.

തൊഴിലവസരം
തിരുവനന്തപുരം ജഗതിയിലുള്ള സര്‍ക്കാര്‍ ബധിരവിദ്യാലയത്തില്‍ വി.എച്ച്.എസ്., എച്ച്.എസ്. വിഭാഗങ്ങളിലെ വിവിധ തസ്തികകളില്‍ ദിവസവേതനത്തിന് നിയമനം നടത്തുന്നു. ഇതിനുള്ള അഭിമുഖം മെയ് 29 ന് രാവിലെ10 മണിമുതല്‍ സ്‌കൂളില്‍ നടത്തും. തസ്തികകളും ഒഴിവുകളുടെ എണ്ണവും ചുവടെ. മെയില്‍ മേട്രണ്‍ - രണ്ട്, ഫീമെയില്‍ മേട്രണ്‍ - രണ്ട്, കുക്ക് - ആറ്, സ്വീപ്പര്‍ - ഒന്ന്, ജി.എഫ്.സി. - ഒന്ന്, പ്രിന്റിംഗ് ഇന്‍സ്ട്രക്ര്‍ - ഒന്ന്, ആയ - ഒന്ന്, ഡ്രോയിംഗ് ടീച്ചര്‍ - ഒന്ന്, പ്ലംബിംഗ് ഇന്‍സ്ട്രക്ടര്‍ - ഒന്ന്

ലോകായുക്തയില്‍ ഒഴിവ്
കേരള ലോകായുക്തയില്‍ ഒഴിവുള്ള റെക്കോഡ് കീപ്പര്‍, പ്യൂണ്‍ തസ്തികകളില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആര്‍.പാര്‍ട്ട്-1 സഹിതം മേലധികാരി മുഖേന അപേക്ഷകള്‍ ജൂലൈ ഒന്നിനു മുമ്പ് രജിസ്ട്രാര്‍, കേരള ലോകായുക്ത ലെജിസ്ലേച്ചര്‍ കോംപ്ലക്‌സ് വികാസ് ഭവന്‍ പി.., തിരുവനന്തപുരം-33 വിലാസത്തില്‍ ലഭിക്കണം

സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ഡോക്ടര്‍മാര്‍
.ഡി..പി.സി. വഴി സൗദി ആരോഗ്യ മന്ത്രാലയത്തിന്‍ കീഴിലുള്ള വിവിധ ആശുപത്രികളില്‍ നിയമനത്തിനായി വിവിധ വിഭാഗങ്ങളിലുള്ള/സ്‌പെഷ്യലിസ്റ്റ്/റസിഡന്റ് ഡോക്ടര്‍മാരെയും ജനറല്‍ പ്രാക്ടീഷണര്‍മാരേയും തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ ബാംഗ്ലൂരിലും എട്ട്, ഒന്‍പത് തീയതികളില്‍ ശ്രീനഗറിലും 12, 13 തീയതികളില്‍ ഡല്‍ഹിയിലും നടത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഡോക്ടര്‍മാര്‍ വിശദമായ ബയോഡാറ്റodepckerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കുകയോ 0471-2576314/19, 8547339121, 9061182555 എന്നീ ടെലിഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത : വിദേശ ഫെല്ലോഷിപ്പ്/പി.എച്ച്.ഡി/ഡി.എം/എം.സി.എച്ച്./എം.ഡി/എം.എസ്./ഡി.എന്‍.ബി/ഡിപ്ലോമ/എം.ബി.ബി.എസ്. സേവന പരിചയം : സ്‌പെഷ്യലൈസേഷന് ശേഷം രണ്ട് വര്‍ഷം. പ്രായപരിധി : 52 വയസ്സ്. 45 വയസ്സ് (ജനറല്‍ പ്രാക്ടീഷണര്‍/റസിഡന്റ് ഡോക്ടര്‍മാര്‍)












ഫോര്‍മാന്‍ (മൈന്‍സ്), ഖലാസി ഒഴിവ്
പാലക്കാട് ജില്ലയിലെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫോര്‍മാന്‍ (മൈന്‍സ്), ഖലാസി ഗ്രേഡ് സി. തസ്തികകളിലേക്ക് സ്ഥിരം നിയമനത്തിന് അപേക്ഷിക്കാം. മൈനിങ് എഞ്ചിനീയറിങ് ബിരുദവും ഓപ്പണ്‍കാസ്റ് മൈന്‍സില്‍ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണ് ഫോര്‍മാന്റെ യോഗ്യത. ഖലാസി തസ്തികയ്ക്ക് അഞ്ചാക്ളാസ് ജയവും ഖലാസിയായി അഞ്ചുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും വേണം. രണ്ടു തസ്തികയ്ക്കും പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപില്‍ 27 ന് മുമ്പ് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം. പി.എന്‍.എക്സ്.2431/13
കൃഷിഭവനില്‍ അപ്രന്റീസ്
വി.എച്ച്.എസ്.. (കൃഷി) പാസ്സായ 10 വിദ്യാര്‍ത്ഥികളെ അപ്രന്റീസുകളായി കൃഷിഭവനുകളിലും, മറ്റിതര സ്ഥാപനങ്ങളിലും നിയമിക്കുന്നു. അപേക്ഷകര്‍ 2010 മാര്‍ച്ച് 31 ന് ശേഷം വി.എച്ച്.എസ്.. (കൃഷി) ജയിച്ചവരാവണം. വി.എച്ച്.എസ്..(കൃഷി)യിലെ ഏത് ബ്രാഞ്ചിലെ കോഴ്സ് പാസ്സായവര്‍ക്കും അപേക്ഷിക്കാം. താല്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 22ന് രാവിലെ 11 മണിക്ക് ആലപ്പുഴ സിവില്‍ സ്റേഷനിലുളള പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍, നേരിട്ടു ഹാജരാകണം. പി.എന്‍.




താത്ക്കാലിക നിയമനം
സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ വനിതകള്‍ക്ക് മാത്രമായുളള ഫിനിഷിങ് സ്കൂളില്‍ (റിസോഴ്സ് എന്‍ഹാന്‍സ്മെന്റ് അക്കാദമി ഫോര്‍ കരിയര്‍ ഹൈറ്റ്സ്) അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ൃലമരവ.ീൃഴ.ശി സന്ദര്‍ശിക്കുക.






കുക്ക്/വാച്ച്മാന്‍ നിയമനം : അപേക്ഷ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിനു കീഴിലുള്ള പ്രീമെട്രിക് ഹോസ്റലുകളിലും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലും ഒഴിവുള്ള കുക്ക്/വാച്ച്മാന്‍ തസ്തികയില്‍ ദിവസവേതനം/കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 45നും മധ്യേ പ്രായമുള്ളവരും പാചകകലയില്‍ താത്പര്യമുള്ളവരുമായിരിക്കണം. യോഗ്യതയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പട്ടികയിലെ എല്ലാവര്‍ക്കും വകുപ്പ് മുഖേന ബന്ധപ്പെട്ട തൊഴിലില്‍ കൂടുതല്‍ പരിശീലനം നല്‍കും. മുന്‍ഗണനാ ക്രമത്തില്‍ അതത് കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളില്‍ സര്‍ക്കാര്‍ ചട്ടങ്ങളനുസരിച്ചുള്ള ദിവസവേതനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കും. വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 25ന് അഞ്ചു മണിക്ക് മുന്‍പ് റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 227703 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Infermation Assistant : walk in interview (ഏപ്രില്‍ 17)
സംസ്ഥാന ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് ആരംഭിയ്ക്കുന്ന വികസന വാര്‍ത്താസംയോജന ശൃംഖല പദ്ധതിയുടെ നടത്തിപ്പിനായി തിരുവനന്തപുരം ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റന്റുമാരെ ആവശ്യമുണ്ട്. ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം/ഏതെങ്കിലും ബിരുദാനന്തരബിരുദവും ജേര്‍ണലിസത്തില്‍ പി.ജി. ഡിപ്ളോമയുമുളളവര്‍ക്ക് ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അനിവാര്യം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. അപേക്ഷകന് 2013 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. താത്പര്യമുളളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ ഒരുസെറ്റ് പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നാളെ (ഏപ്രില്‍ 17) രാവിലെ ഒന്‍പതിന് തിരുവനന്തപുരം പബ്ളിക് ഓഫീസിലെ പി.ആര്‍.ഡി. മെട്രോ ഓഫീസില്‍ എത്തണം.
Cook in Health Dept: ഇന്റര്‍വ്യുവിന് ഒരവസരംകൂടി
ആരോഗ്യഭവനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (.എസ്.എം) ഏപ്രില്‍ 12 ന് നടത്തിയ കുക്ക് തസ്തികയിലെ ഇന്റര്‍വ്യുവിന് ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് ഏപ്രില്‍ 17 ന് രാവിലെ 10.30 ന് ഇന്റര്‍വ്യുവിന് ഹാജരാകാന്‍ ഒരവസരം കൂടി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (.എസ്.എം.) അറിയിച്ചു
പ്രോജക്ട് ഡയറക്ടര്‍
കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളാ മഹിളാ സമഖ്യ സൊസൈറ്റിയില്‍ സ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഒഴിവുണ്ട്. കരാര്‍ വ്യവസ്ഥയില്‍ രണ്ട് വര്‍ഷത്തേക്കാണ് നിയമനം. പ്രായപരിധി 45 വയസില്‍ താഴെ. ബിരുദാനന്തര ബിരുദവും മലയാളം കൈകാര്യം ചെയ്യാന്‍ അറിയാവുന്നവരും എന്‍.ജി../ വനിതാ സംഘടനകളില്‍ പ്രവര്‍ത്തന പരിചയവുമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്താണ് ആസ്ഥാനമെങ്കിലും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ യാത്ര നടത്തേണ്ടിവരും. പ്രതിമാസ വേതനം 30000 രൂപ. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫും ഉള്‍പ്പെടെ സ്റേറ്റ് പ്രോഗ്രാം ഡയറക്ടര്‍ (ഇന്‍-ചാര്‍ജ്), കേരളാ മഹിളാ സമഖ്യ സൊസൈറ്റി, ടി.സി.നം.20/1652, കല്പന, കരമന പി.., തിരുവനന്തപുരം 695 002 എന്ന വിലാസത്തില്‍ 15 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം.
 
ഇന്‍ഫര്‍മേഷന്‍ അസിസ്റന്റ് : വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മൂന്നിന്
സംസ്ഥാന വിവര-പൊതുജനസമ്പര്‍ക്ക വകുപ്പ് ആരംഭിക്കുന്ന വികസന വാര്‍ത്താ സംയോജന ശൃംഖല പദ്ധതിയിലേക്ക് ജില്ലയില്‍ എട്ട് ഇന്‍ഫര്‍മേഷന്‍ അസിസ്റന്റുമാരെ തെരഞ്ഞെടുക്കുന്നു. മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട് എന്നീ ബ്ളോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ളോമയുമാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനം അനിവാര്യം. അപേക്ഷകന് 2013 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ വിശദാംശങ്ങളടങ്ങിയ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഏപ്രില്‍ മൂന്നിന് രാവിലെ ഒന്‍പതിന് സിവില്‍ സ്റേഷനിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.
 
കുടുംബശ്രീയില്‍ ഒഴിവുകള്‍
കുടുംബശ്രീയുടെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജെന്‍ഡര്‍ ഹെല്‍പ് ഡെസ്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍/കുടുംബാംഗങ്ങളായ വനിതകളില്‍ നിന്നും സേവനദാതാവ്, കൌണ്‍സിലര്‍, ഓഫീസ് അസിസ്റന്റ്, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും കുടുംബശ്രീയുടെ തിരുവനന്തപുരം ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഇത് സംബന്ധിച്ച വിവരങ്ങളും അപേക്ഷാഫോമും കുടുംബശ്രീ വെബ്സൈറ്റിലും ലഭ്യമാണ്. (www.kudumbasree.org). പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, പട്ടം പാലസ് പി., തിരുവനന്തപുരം - 695 004 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 10.04.2013. ഫോണ്‍ : 0471-2447552.
പ്രോജക്ട് സ്റാഫിനെ ആവശ്യമുണ്ട്
ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് സൊസൈറ്റി ഫോര്‍ അസിസ്റന്‍സ് ടു ഫിഷര്‍വിമണ്‍ (സാഫ്) മുഖേന നടപ്പിലാക്കുന്ന തീരമൈത്രി പ്രോജക്ടിലേക്കും സാഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് സ്റാഫിനെ ആവശ്യമുണ്ട്. പദ്ധതി കാലാവധി ഒരു വര്‍ഷം. മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ (21 ഒഴിവ്) യോഗ്യത : എം.എസ്.ഡബ്ള്യു/എം.ബി.., ഫിഷറീസ് സയന്‍സിലുള്ള ഡിഗ്രി അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയും ലൈവ്ലിഹുഡ് പ്രോജക്ടില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. അക്കൌണ്ട്സ് അസിസ്റന്റ് (രണ്ട് ഒഴിവ്) യോഗ്യത: കൊമേഴ്സിലുള്ള ബിരുദം. മോട്ടിവേറ്റര്‍ (നാല് ഒഴിവ്) യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 16 ന് രാവിലെ 11 മണിക്ക് ആലുവ കിഴക്കേ കടുങ്ങല്ലൂരുള്ള സാഫിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യുവില്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റും ശരിപകര്‍പ്പും പ്രവൃര്‍ത്തിപരിചയം തെളിയിക്കുന്നതിനുള്ള രേഖകളുമടക്കം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2607643, 18004257643 നമ്പരുകളില്‍ ബന്ധപ്പെടുക.



പ്രോജക്ട് സ്റാഫ് ഒഴിവ്
സൊസൈറ്റി ഫോര്‍ അസിസ്റന്‍സ് ടു ഫിഷര്‍വിമന്‍ (സാഫ്) മുഖേന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന തീരമൈത്രി പ്രോജക്ടിലേയ്ക്കും സാഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് സ്റാഫിനെ ആവശ്യമുണ്ട്. പദ്ധതി കാലാവധി ഒരു വര്‍ഷം. തസ്തികകള്‍ ഇനിപ്പറയുന്നു. ഒഴിവുകളുടെ എണ്ണം ബ്രായ്ക്കറ്റില്‍. മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ (21), അക്കൌണ്ട്സ് അസിസ്റന്റ് (രണ്ട്), മോട്ടിവേറ്റര്‍ (നാല്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒന്ന്). മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് എം.എസ്.ഡബ്ള്യു/എം.ബി., ഫിഷറീസ് സയന്‍സിലുള്ള ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ലൈവ്ലിഹുഡ് പ്രോജക്ടില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അക്കൌണ്ട്സ് അസിസ്റന്റിന് കൊമേഴ്സിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. മോട്ടിവേറ്റര്‍ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. കോ-ഓര്‍ഡിനേറ്റര്‍ ഒഴികെയുള്ള തസ്തികകളിലെ നിയമനം ആലുവ കിഴക്കേ കൊടുങ്ങല്ലൂരിലുള്ള സാഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലായിരിക്കും. താത്പര്യമുള്ളവര്‍ ഏപ്രില്‍ 16 ന് രാവിലെ 11 മണിക്ക് ആലുവ കിഴക്കേ കൊടുങ്ങല്ലൂരുള്ള സാഫിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ ബയോഡാറ്റായും അസല്‍ സര്‍ട്ടിഫിക്കറ്റും ശരിപ്പകര്‍പ്പും പ്രവൃത്തിപരിചയം തെളിയിക്കുന്നതിനുള്ള രേഖകളുമടക്കം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2607643, 18004257643 നമ്പരുകളില്‍ ബന്ധപ്പെടാം.














Sutharya kerala, LBS, Trainers March 25



സുതാര്യകേരളം വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ
മുഖ്യമന്ത്രിയുടെ സുതാര്യകേരളം തിരുവനന്തപുരം ജില്ലാ സെല്ലിലേയ്ക്ക് കോ ഓഡിനേറ്റര്‍, ടൈപ്പിസ്റ്, മെസഞ്ചര്‍ എന്നീ ഒഴിവുകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. ജേര്‍ണലിസത്തില്‍ ഡിഗ്രി/ഡിഗ്രിയും ജേണലിസം ഡിപ്ളോമയും ഉളളവര്‍ക്ക് കോഡിനേറ്റര്‍ തസ്തികയിലേയ്ക്കും (8,000 രൂപ) പ്രീഡിഗ്രിയും ഡി.റ്റി.പി. യില്‍ പരിചയവുമുളളവര്‍ക്ക് ടൈപ്പിസ്റ് തസ്തികയിലേയ്ക്കും (7,000 രൂപ) പത്താംക്ളാസ് പാസായവര്‍ക്ക് മെസഞ്ചര്‍ തസ്തികയിലേയ്ക്കും (6,000 രൂപ) അപേക്ഷിക്കാം. പ്രായം 18 നും 35 നും മദ്ധ്യേ. താല്‍പ്പര്യമുളളവര്‍ മാര്‍ച്ച് 25 ന് 11 മണിക്ക് മ്യൂസിയത്തിനെതിര്‍വശം പബ്ളിക് ഓഫീസ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ഐ.&പി.ആര്‍.ഡി. മെട്രോ ഓഫീസില്‍ രേഖകള്‍ സഹിതം എത്തേണ്ടതാണ്.

കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, എല്‍.ഡി.ക്ളാര്‍ക്ക് താത്കാലിക നിയമനം.
കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് ഒരു കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം പ്രോഗ്രാം ഡിസൈനര്‍ തസ്തികയിലേയ്ക്കും 3 എല്‍ ഡി ക്ളാര്‍ക്ക് തസ്തികയിലേക്കും താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം പ്രോഗ്രാം ഡിസൈനര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എം.സി.. (സര്‍വ്വകലാശാല അംഗീകരിച്ചത്) അല്ലെങ്കില്‍ പി.ജി.ഡി.സി.. (കേരള സര്‍ക്കാര്‍ അംഗീകാരമുള്ളത്) പാസ്സായിരിക്കണം. കൂടാതെ സര്‍ക്കാര്‍ സ്ഥാപനത്തിലോ, സര്‍വ്വകലാശാല അംഗീകൃത സ്ഥാപനത്തിലോ, ലിമിറ്റഡ് കമ്പനികളിലോ ഒരു വര്‍ഷത്തില്‍ കുറയാതെ ബന്ധപ്പെട്ട മേഖലയില്‍ നേടിയ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 22 വയസ്സിനും 36 വയസ്സിനും മധ്യേ. പ്രതിഫലം പ്രതിമാസം 10408 രൂപ. എല്‍.ഡി.ക്ളാര്‍ക്ക് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ പ്ളസ് ടു. പരീക്ഷ പാസ്സായിരിക്കണം. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാതെ എല്‍ ഡി. ക്ളാര്‍ക്കായി ജോലി ചെയ്തുള്ള പ്രവൃത്തി പരിചയം. എല്‍ ഡി. ക്ളാര്‍ക്ക് തസ്തികയിലേയ്ക്കുള്ള അപേക്ഷകര്‍ 18 വയസ്സിനും 36 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം പ്രതിഫലം 9940 പ്രതിമാസം രൂപയാണ്. എഴുത്തുപരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.www.lbscentre.orgഎന്നീ വെബ് സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഏപ്രില്‍ 15 വൈകുന്നേരം 5 വരെ.
താത്കാലിക നിയമനം
കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് ഒരു കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം പ്രോഗ്രാം ഡിസൈനര്‍ തസ്തികയിലേയ്ക്കും 3 എല്‍ ഡി ക്ളാര്‍ക്ക് തസ്തികയിലേക്കും താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം പ്രോഗ്രാം ഡിസൈനര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എം.സി.. അല്ലെങ്കില്‍ പി.ജി.ഡി.സി.. (കേരള സര്‍ക്കാര്‍ അംഗീകാരമുള്ളത്) പാസ്സായിരിക്കണം. കൂടാതെ സര്‍ക്കാര്‍ സ്ഥാപനത്തിലോ, സര്‍വ്വകലാശാല അംഗീകൃത സ്ഥാപനത്തിലോ, ലിമിറ്റഡ് കമ്പനികളിലോ ഒരു വര്‍ഷത്തില്‍ കുറയാതെ ബന്ധപ്പെട്ട മേഖലയില്‍ നേടിയ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 22 വയസ്സിനും 36 വയസ്സിനും മധ്യേ. പ്രതിഫലം പ്രതിമാസം 10408 രൂപ. എല്‍.ഡി.ക്ളാര്‍ക്ക് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ പ്ളസ് ടു. പരീക്ഷ പാസ്സായിരിക്കണം. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാതെ എല്‍ ഡി. ക്ളാര്‍ക്കായി ജോലി ചെയ്തുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. എല്‍ ഡി. ക്ളാര്‍ക്ക് തസ്തികയിലേയ്ക്കുള്ള അപേക്ഷകര്‍ 18 വയസ്സിനും 36 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം പ്രതിമാസ പ്രതിഫലം 9940 രൂപ. എഴുത്തുപരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.www.lbscentre.org എന്നീ വെബ് സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഏപ്രില്‍ 15 വൈകുന്നേരം 5 വരെ


അസാപ്: മാസ്റര്‍ ട്രെയ്നര്‍മാരാകാന്‍ അവസരം
.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ്റിങ്ങല്‍ എന്‍ജിനീയറിങ് കോളേജില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്തുന്ന അഡീഷണല്‍ സ്കില്‍ അക്യുസിഷന്‍ പ്രോഗ്രാമിലേയ്ക്ക് (അസാപ്) മാസ്റര്‍ ട്രെയിനര്‍മാര്‍ ആകാന്‍ താല്‍പ്പര്യമുളളവര്‍ മാര്‍ച്ച് 25 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ ഇംഗ്ളീഷ് വിഷയത്തില്‍ യു.ജി.സി./നെറ്റ് യോഗ്യത നേടിയവരായിരിക്കണം. കോളേജ് സര്‍വ്വീസിലുളളവര്‍ക്കും പെന്‍ഷന്‍ പറ്റിയവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496223444.