Monday, February 28, 2011

10

ഡപ്യൂട്ടേഷന്‍ ഒഴിവ്
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയില്‍ ഡിവിഷണല്‍ അസിസ്റന്റിന്റെ ഒഴിവുണ്ട്. ഡപ്യൂട്ടേഷന്‍ നിയമനത്തിന് No Objection Certificate സഹിതം പ്രോജക്ട് ഡയറക്ടര്‍, സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, റെഡ് ക്രോസ്സ് റോഡ്, തിരുവനന്തപുരം - 35 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 0471 - 2304882.
ജൂനിയര്‍ അക്കൌണ്ടന്റ് ഒഴിവ്
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ എല്‍.ഡി ക്ളാര്‍ക്കുമാരുടെ 29 ഉം ജൂനിയര്‍ അക്കൌണ്ടന്റമാരുടെ 45 ഉം ഒഴിവുകളുണ്ട്. അപേക്ഷാഫോറവും വിവരങ്ങളും www.sportsauthorityofindia.nic.in സൈറ്റിലുണ്ട്. അപേക്ഷ പോസ്റ് ബോക്സ് നമ്പര്‍ 7049, ഇന്ദ്രപ്രസ്ഥ ഹെഡ് പോസ്റ് ഓഫീസ്, ന്യൂഡല്‍ഹി - 110002 വിലാസത്തില്‍ ഏപ്രില്‍ 15 വരെ സ്വീകരിക്കും. 


ജോലി ഒഴിവ്
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 4,000/- രൂപ ശമ്പള നിരക്കില്‍ വെയിറ്റര്‍ തസ്തികയില്‍ മുസ്ളീം വിഭാഗത്തിന് സംവരണം ചെയ്ത രണ്ട് ഒഴിവുകളും പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത രണ്ട് ഒഴിവുകളും എല്‍.സി/എ.ഐ, വിശ്വകര്‍മ്മ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത ഓരോ ഒഴിവുമുണ്ട്. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. യോഗ്യത - ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റിറ്റ്യൂട്ട്/കെ.ഐ.എച്ച്.എം.എസില്‍ നിന്നുള്ള റെസ്റോറന്റ് ആന്റ് കൌണ്ടര്‍ സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ റെസ്റോറന്റ് സര്‍വ്വീസില്‍ എന്‍.സി.വി.റ്റി. സര്‍ട്ടിഫിക്കറ്റ്. മലയാളവും ഇംഗ്ളീഷും നന്നായി സംസാരിക്കാനുള്ള കഴിവ്. വെയിറ്ററായി അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം. കെ.ടി.ഡി.സി-യില്‍ നിന്നും ബന്ധപ്പെട്ട തസ്തികയില്‍ മൂന്ന് വര്‍ഷത്തെ ട്രെയിനിങ് നേടിയവരെയും പരിഗണിക്കും. 2011 ജനുവരി ഒന്നിന് 18 നും 35 നും മദ്ധ്യേ. (നിയമാനുസൃത ഇളവുണ്ട്.) എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 19 നകം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം.
 

No comments: