Wednesday, June 22, 2011

KERALA

http://www.censusindia.gov.in/2011census/maps/administrative_maps/KERALA.pdf


അര്‍ഹരായവര്‍ക്ക് യഥാസമയം തൊഴില്‍ലഭ്യമാക്കണമെന്നതാണ് സര്‍ക്കാര്‍ നയം : മുഖ്യമന്ത്രി
അര്‍ഹരായവര്‍ക്ക് തൊഴില്‍ ലഭിക്കണമെന്നും അതു സമയത്ത് തന്നെ ലഭ്യമാകണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പട്ടികജാതി/വര്‍ഗ സ്പെഷല്‍ റിക്രൂട്ട്മെന്റിന്റെ പുരോഗതി വിലയിരുത്തുന്നതിനായി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത റിവ്യു മീറ്റിംഗില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായിരുന്നു യോഗം ചേര്‍ന്നത്.എന്നാല്‍ ചില വകുപ്പുകളില്‍ 15 വര്‍ഷത്തോളമായി പട്ടിക ജാതി/വര്‍ഗ വിഭാഗ സംവരണ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് യോഗത്തില്‍ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തില്‍ പി.എസ്.സി വര്‍ഷവും വകുപ്പും തിരിച്ച് ഒരു മാസത്തിനുള്ളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ വിശദാംശങ്ങളും എന്തുകൊണ്ട് റിക്രൂട്ട്മെന്റ് നടന്നില്ലായെന്നും വ്യക്തമാക്കുന്ന ലിസ്റ്റ് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ലിസ്റ് ലഭ്യമാക്കുന്ന മുറയ്ക്ക് വകുപ്പു മന്ത്രിമാരായ പി.കെ.ജയലക്ഷ്മി, എ.പി.അനില്‍കുമാര്‍ എന്നിവരുമായി ചേര്‍ന്ന് വീണ്ടും അവലോകന യോഗം ചേരുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പി.എസ്.സി പ്രവര്‍ത്തനങ്ങളിലെ കാലതാമസം പി.എസ്.സി ചെയര്‍മാനുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം ജനുവരി ഒന്നു വരെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗസറ്റഡ്, നോണ്‍ ഗസറ്റഡ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ പട്ടികയാണ് അടിയന്തരമായി തയാറാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ആറു മാസത്തിനകം വകുപ്പിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഒരു കൊല്ലത്തിനകം അഡ്വൈസ് നല്‍കത്തക്ക വിധം പി.എസ്.സി നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 83 സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും 2008-ലെ പട്ടിക ജാതി/വര്‍ഗ വിഭാഗ സംവരണ തസ്തിക സംബന്ധിച്ച രേഖകള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതില്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ വകുപ്പുകളില്‍ നിന്നൊഴികെ ലിസ്റ് ലഭ്യമായിരുന്നു.ഇതില്‍ പട്ടിക ജാതി/വര്‍ഗ വിഭാഗ സംവരണ തസ്തിക ഏറ്റവും കുറവു റിപ്പോര്‍ട്ട് ചെയ്തതും ഒഴിഞ്ഞുകിടക്കുന്നതുമായ 16 വകുപ്പുകളെ ബന്ധപ്പെടുത്തിയാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്തത്. 2009-ലെ പട്ടിക ജാതി/വര്‍ഗ വിഭാഗ സംവരണ തസ്തിക സംബന്ധിച്ച് ആറു വകുപ്പുകളില്‍ നിന്നും 2010-ലേതില്‍ 15 വകുപ്പുകളില്‍ നിന്നും ഇനിയും റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്.പട്ടിക ജാതി/വര്‍ഗ വിഭാഗത്തില്‍ നിലവിലുള്ള മൊത്തം സംവരണ പ്രാതിനിധ്യം 12.22 ശതമാനം മാത്രമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ എ.പി.അനില്‍ കുമാര്‍, പി.കെ.ജയലക്ഷ്മി എന്നിവരും വിവിധ എംഎല്‍എമാരും പി.എസ്.സി പ്രതിനിധികളും വിവിധ വകുപ്പു ഉദ്യോഗസ്ഥരും പങ്കെടുത്തു. പി.എന്‍.എക്സ്.3889/12   

No comments: