Wednesday, May 30, 2012



എസ്.എസ്.എ ക്ളസ്റര്‍ റിസോഴ്സ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍
സര്‍വ ശിക്ഷാ അഭിയാന്റെ കീഴില്‍ വിവിധ ജില്ലകളില്‍ സി.ആര്‍.സി, ബി.ആര്‍.സി.കളില്‍ നിലവിലുള്ള കോ-ഓര്‍ഡിനേറ്റര്‍മാരുടെയും ബി.ആര്‍.സി. ട്രെയിനര്‍മാരുടെയും ഒഴിവിലേയ്ക്ക് ഗവണ്‍മെന്റ് /എയ്ഡഡ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി സ്കൂള്‍ അദ്ധ്യാപകര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അദ്ധ്യാപകര്‍ക്ക് കുറഞ്ഞത് മൂന്നു വര്‍ഷത്തെ സര്‍വീസ് ഉണ്ടായിരിക്കണം. അതത് ജില്ലകളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമുള്ള അപേക്ഷ പരിഗണിക്കും. അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഔദ്യോഗിക മേല്‍വിലാസം, ജനനത്തീയതി, ജോലിയില്‍ പ്രവേശിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപനമേലധികാരി സര്‍വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷകള്‍ എസ്.എസ്.എ. സ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ നിന്നും ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സര്‍വ ശിക്ഷാ അഭിയാന്‍, എസ്.എസ്.എ. ഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം - 695 033.അവസാന തീയതി ജൂണ്‍ 15. പി.എന്‍.എക്സ്.3302/12