ചീഫ്
ടെക്‌നിക്കല്‍ എക്‌സാമിനറുടെ
ഒഴിവ്
ധനകാര്യ
വകുപ്പില്‍ ചീഫ് ടെക്‌നിക്കല്‍
എക്‌സാമിനറുടെ തസ്തികയിലേക്ക്
അന്യത്ര സേവന വ്യവസ്ഥയില്‍
നിയമിക്കപ്പെടാന്‍ കുറഞ്ഞത്
മൂന്നുവര്‍ഷം പ്രവൃത്തി
പരിചയമുള്ള ചീഫ് എഞ്ചിനീയര്‍/സൂപ്രണ്ടിങ്
എഞ്ചിനീയര്‍ റാങ്കില്‍
കുറയാത്ത ഓഫീസര്‍മാരില്‍
നിന്നും അപേക്ഷ ക്ഷണിച്ചു.
സിവില്‍
എഞ്ചിനീയറിങ്ങില്‍
ബിരുദം/ബിരുദാനന്തര
ബിരുദത്തിനുശേഷം 25
വര്‍ഷത്തില്‍
കുറയാത്ത പരിചയവുമാണ്
യോഗ്യതകള്‍.
കേന്ദ്ര
സര്‍ക്കാര്‍/കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍/മറ്റ്
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
എന്നിവയില്‍ ജോലിചെയ്യുന്നവര്‍ക്കുമാത്രമായി
സംവരണം ചെയ്തിട്ടുള്ള ഒഴിവാണിത്.
അപേക്ഷകള്‍
ജൂലായ് പതിനഞ്ചിനു മുമ്പ്
പ്രിന്‍സിപ്പല്‍ സെക്രട്ടറി,
ധനകാര്യ
വകുപ്പ്,
ഗവ.
സെക്രട്ടേറിയറ്റ്,
തിരുവനന്തപുരം
എന്ന വിലാസത്തില്‍ ലഭിക്കണം.
No comments:
Post a Comment