Monday, February 22, 2021

Employability contre, kerala

കാസർകോട് ജില്ല  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 24ന് രാവിലെ പത്തിന് സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കോവിഡ് 19 മാനദണ്ഡം പാലിച്ച് അഭിമുഖം നടത്തുന്നു.

തസ്തിക, യോഗ്യത എന്ന ക്രമത്തിൽ: കമ്യൂണിക്കേഷൻ മാനേജർ, പ്ലസ്ടു (ആശയവിനിമയ പാടവം വേണം), തുടക്കക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി: 21-40. കാഞ്ഞങ്ങാട്ട് രണ്ട് ഒഴിവ് (സ്ത്രീ/പുരുഷൻ). ഡെൻറൽ സർജൻ, ബി.ഡി.എസ്. തുടക്കക്കാർക്കും അപേക്ഷിക്കാം. കാഞ്ഞങ്ങാട്ട് ഒരു ഒഴിവ് (സ്ത്രീ).

നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ ആജീവനാന്ത രജിസ്‌ട്രേഷൻ നടത്തിയവർക്ക്  കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാവുന്നതാണ്. രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലാത്തവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ കാർഡിന്റെയും പകർപ്പ് സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്‌ട്രേഷൻ നടത്തി ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ നമ്പർ: 9207155700/04994297470

No comments: