2.കേരള സ്റേറ്റ് ലാന്റ് യൂസ് ബോര്‍ഡില്‍ രണ്ട് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ആളുകളെ നിയമിക്കുന്നു. തസ്തികകളുടെ യോഗ്യതയും ശമ്പളസ്കെയിലും ഇനിപറയുന്നു. സിസ്റം അഡ്മിനിസ്ട്രേറ്റര്‍ : ഒരൊഴിവ്. ശമ്പളം 19240 - 34500. കമ്പ്യൂട്ടര്‍ സയന്‍സിലോ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലോ ഉള്ള ബി.ടെക്/ബി.ഇ ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള മാസ്റര്‍ഓഫ് കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സിലുള്ള ബിരുദാനന്തരബിരുദം. ടെക്നിക്കല്‍ അസിസ്റന്റ്(ജി.ഐ.എസ്) : ഒരൊഴിവ്. യോഗ്യത - കംപ്യൂട്ടര്‍ സയന്‍സിലുള്ള ഡിപ്ളോമ. അഭികാമ്യം - ഓട്ടോകാഡിലുള്ള സര്‍ട്ടിഫിക്കറ്റ് ജി.ഐ.എസില്‍ ഉള്ള പ്രവൃത്തിപരിചയം.
4.ഫീല്‍ഡ് കണ്‍സള്‍ട്ടന്റ് : വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ
സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ ഹെഡാഫീസിലും, ഇടുക്കി ഒഴികെയുള്ള ജില്ലാ ഓഫീസുകളിലും ഫീല്‍ഡ് കണ്‍സള്‍ട്ടന്റുമാരുടെ ഏതാനും ഒഴിവുകള്‍ നിലവിലുണ്ട്. കാര്‍ഷിക ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. പ്രതിമാസം 15,000 രൂപ ശമ്പളത്തില്‍ കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 40 വയസ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 26-ന് രാവിലെ 11 മണിയ്ക്ക് ഇന്റര്‍വ്യൂവിനായി താഴെ പറയുന്ന സ്ഥലത്ത് ഹാജരാകേണ്ടതാണ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്, വയനാട് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് സിവില്‍ സ്റേഷനിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയത്തിലും തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ളവര്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ തിരുവനന്തപുരം, പാളയത്തുള്ള ഹെഡ് ഓഫീസിലും (ജൂബിലി ആശുപത്രിക്ക് സമീപം) ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2330856, 2330857, 2327732, (0495)2370897 എന്നീ ഫോണ്‍ നമ്പരുകളില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടണം.
5.സൈക്കിള്‍ ഫിറ്റര്‍ ഒഴിവ്
ആലപ്പുഴ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൈക്കിള്‍ ഫിറ്ററുടെ ഒരു ഒഴിവുണ്ട്. യോഗ്യത : സൈക്കിള്‍ ഫിറ്റിംഗിലുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം : 18-നും 36-നും മദ്ധ്യേ. അംഗീകൃത വയസ്സിളവും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ കാര്‍ഡും എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം തൊട്ടടുത്ത എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നവംബര്‍ 30 നകം ഹാജരാകണം.
6.പ്രോജക്ട് ഫെല്ലോ ഒഴിവ്dec 20
|
|
ജീവനക്കാരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുന്നു dec 20
|
|
കേന്ദ്രസര്‍ക്കാരിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യാ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷനില്‍ (ഐ.റ്റി.പി.ഒ.). ജനറല്‍ മാനേജറുടെ (ട്രേഡ് ഡവലപ്മെന്റ്) ഒരു ഒഴിവുണ്ട്. ഉയര്‍ന്ന പ്രായപരിധി 56 വയസ്. അപേക്ഷയുടെ വിശദവിവരങ്ങള്‍ പി.ആര്‍.ഡി. വെബ്സൈറ്റിലും www.indiatradefair.com വെബ്സൈറ്റിലും ലഭിക്കും.
9.ഡെപ്യൂട്ടി ഡയറക്ടര്‍ ഒഴിവ്
കേന്ദ്രസര്‍ക്കാരിന്റെ ഹൌസിങ് - നഗര ദാരിദ്യ്ര ലഘൂകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്റം പദ്ധതിയില്‍ ഡെപ്യൂട്ടി ഡയറക്ടടര്‍ (ബി.എസ്.യു.പി.) തസ്തികയുടെ ഒരു ഒഴിവുണ്ട്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം. പ്രായപരിധി 56 വയസ്. അപേക്ഷയുടെ വിശദവിവരങ്ങള്‍ പി.ആര്‍.ഡി. വെബ്സൈറ്റിലും (www.prd.kerala.gov.in) www.mhupa.gov.inവെബ്സൈറ്റിലും ലഭിക്കും
No comments:
Post a Comment