Tuesday, March 26, 2013

Sutharya kerala, LBS, Trainers March 25



സുതാര്യകേരളം വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ
മുഖ്യമന്ത്രിയുടെ സുതാര്യകേരളം തിരുവനന്തപുരം ജില്ലാ സെല്ലിലേയ്ക്ക് കോ ഓഡിനേറ്റര്‍, ടൈപ്പിസ്റ്, മെസഞ്ചര്‍ എന്നീ ഒഴിവുകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. ജേര്‍ണലിസത്തില്‍ ഡിഗ്രി/ഡിഗ്രിയും ജേണലിസം ഡിപ്ളോമയും ഉളളവര്‍ക്ക് കോഡിനേറ്റര്‍ തസ്തികയിലേയ്ക്കും (8,000 രൂപ) പ്രീഡിഗ്രിയും ഡി.റ്റി.പി. യില്‍ പരിചയവുമുളളവര്‍ക്ക് ടൈപ്പിസ്റ് തസ്തികയിലേയ്ക്കും (7,000 രൂപ) പത്താംക്ളാസ് പാസായവര്‍ക്ക് മെസഞ്ചര്‍ തസ്തികയിലേയ്ക്കും (6,000 രൂപ) അപേക്ഷിക്കാം. പ്രായം 18 നും 35 നും മദ്ധ്യേ. താല്‍പ്പര്യമുളളവര്‍ മാര്‍ച്ച് 25 ന് 11 മണിക്ക് മ്യൂസിയത്തിനെതിര്‍വശം പബ്ളിക് ഓഫീസ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ഐ.&പി.ആര്‍.ഡി. മെട്രോ ഓഫീസില്‍ രേഖകള്‍ സഹിതം എത്തേണ്ടതാണ്.

കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, എല്‍.ഡി.ക്ളാര്‍ക്ക് താത്കാലിക നിയമനം.
കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് ഒരു കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം പ്രോഗ്രാം ഡിസൈനര്‍ തസ്തികയിലേയ്ക്കും 3 എല്‍ ഡി ക്ളാര്‍ക്ക് തസ്തികയിലേക്കും താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം പ്രോഗ്രാം ഡിസൈനര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എം.സി.. (സര്‍വ്വകലാശാല അംഗീകരിച്ചത്) അല്ലെങ്കില്‍ പി.ജി.ഡി.സി.. (കേരള സര്‍ക്കാര്‍ അംഗീകാരമുള്ളത്) പാസ്സായിരിക്കണം. കൂടാതെ സര്‍ക്കാര്‍ സ്ഥാപനത്തിലോ, സര്‍വ്വകലാശാല അംഗീകൃത സ്ഥാപനത്തിലോ, ലിമിറ്റഡ് കമ്പനികളിലോ ഒരു വര്‍ഷത്തില്‍ കുറയാതെ ബന്ധപ്പെട്ട മേഖലയില്‍ നേടിയ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 22 വയസ്സിനും 36 വയസ്സിനും മധ്യേ. പ്രതിഫലം പ്രതിമാസം 10408 രൂപ. എല്‍.ഡി.ക്ളാര്‍ക്ക് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ പ്ളസ് ടു. പരീക്ഷ പാസ്സായിരിക്കണം. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാതെ എല്‍ ഡി. ക്ളാര്‍ക്കായി ജോലി ചെയ്തുള്ള പ്രവൃത്തി പരിചയം. എല്‍ ഡി. ക്ളാര്‍ക്ക് തസ്തികയിലേയ്ക്കുള്ള അപേക്ഷകര്‍ 18 വയസ്സിനും 36 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം പ്രതിഫലം 9940 പ്രതിമാസം രൂപയാണ്. എഴുത്തുപരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.www.lbscentre.orgഎന്നീ വെബ് സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഏപ്രില്‍ 15 വൈകുന്നേരം 5 വരെ.
താത്കാലിക നിയമനം
കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് ഒരു കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം പ്രോഗ്രാം ഡിസൈനര്‍ തസ്തികയിലേയ്ക്കും 3 എല്‍ ഡി ക്ളാര്‍ക്ക് തസ്തികയിലേക്കും താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം പ്രോഗ്രാം ഡിസൈനര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എം.സി.. അല്ലെങ്കില്‍ പി.ജി.ഡി.സി.. (കേരള സര്‍ക്കാര്‍ അംഗീകാരമുള്ളത്) പാസ്സായിരിക്കണം. കൂടാതെ സര്‍ക്കാര്‍ സ്ഥാപനത്തിലോ, സര്‍വ്വകലാശാല അംഗീകൃത സ്ഥാപനത്തിലോ, ലിമിറ്റഡ് കമ്പനികളിലോ ഒരു വര്‍ഷത്തില്‍ കുറയാതെ ബന്ധപ്പെട്ട മേഖലയില്‍ നേടിയ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 22 വയസ്സിനും 36 വയസ്സിനും മധ്യേ. പ്രതിഫലം പ്രതിമാസം 10408 രൂപ. എല്‍.ഡി.ക്ളാര്‍ക്ക് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ പ്ളസ് ടു. പരീക്ഷ പാസ്സായിരിക്കണം. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാതെ എല്‍ ഡി. ക്ളാര്‍ക്കായി ജോലി ചെയ്തുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. എല്‍ ഡി. ക്ളാര്‍ക്ക് തസ്തികയിലേയ്ക്കുള്ള അപേക്ഷകര്‍ 18 വയസ്സിനും 36 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം പ്രതിമാസ പ്രതിഫലം 9940 രൂപ. എഴുത്തുപരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.www.lbscentre.org എന്നീ വെബ് സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഏപ്രില്‍ 15 വൈകുന്നേരം 5 വരെ


അസാപ്: മാസ്റര്‍ ട്രെയ്നര്‍മാരാകാന്‍ അവസരം
.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ്റിങ്ങല്‍ എന്‍ജിനീയറിങ് കോളേജില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്തുന്ന അഡീഷണല്‍ സ്കില്‍ അക്യുസിഷന്‍ പ്രോഗ്രാമിലേയ്ക്ക് (അസാപ്) മാസ്റര്‍ ട്രെയിനര്‍മാര്‍ ആകാന്‍ താല്‍പ്പര്യമുളളവര്‍ മാര്‍ച്ച് 25 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ ഇംഗ്ളീഷ് വിഷയത്തില്‍ യു.ജി.സി./നെറ്റ് യോഗ്യത നേടിയവരായിരിക്കണം. കോളേജ് സര്‍വ്വീസിലുളളവര്‍ക്കും പെന്‍ഷന്‍ പറ്റിയവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496223444.
 

No comments: