Tuesday, January 29, 2013

അഡീഷണല്‍ സ്കില്‍ അക്യുസിഷന്‍ പ്രോഗ്രാം: ക്യാംപസ് റിക്രൂട്ട്മെന്റ് ഇന്നുമുതല്‍
അഡീഷണല്‍ സ്കില്‍ അക്യുസിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഡെവലപ്പ്മെന്റ് എക്സിക്യുട്ടീവുമാരെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാനത്തെ 190 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ക്യാംപസ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ പ്രചരണ വാഹനയാത്ര ഇന്ന് ഫ്ളാഗ്ഓഫ് ചെയ്യും. വിവിധ കോളേജുകളിലെത്തുന്ന ബോധവല്‍ക്കരണയാത്രയില്‍ റേഡിയോജോക്കികളുടെ നേതൃത്വത്തിലുളള വീഡിയോപ്രദര്‍ശനം, ഓണ്‍ലൈന്‍ രജിസ്റര്‍ ചെയ്യുന്നതിനായി റിക്രൂട്ട്മെന്റ് കഫേ എന്നിവ ഉണ്ടാകും. ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്റര്‍വ്യു ഇതോടൊപ്പം അതത് കോളേജുകളില്‍ നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാഴ്ചത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുകയും അവരില്‍നിന്നും സ്കില്‍ എക്സിക്യൂട്ടീവുകളെ തെരഞ്ഞെടുക്കുകയും ചെയ്യും. അദ്ധ്യയനദിവസങ്ങളില്‍ ക്ളാസുകള്‍ക്ക് മുന്‍പോ പിന്‍പോ ആയിരിക്കും ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുക. 


ട്രാക്ടര്‍ ഡ്രൈവിങ് പരിശീലനം
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ തൃശൂരിലെ അരിമ്പൂരിലുളള പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കും സ്വയം തൊഴില്‍ അന്വേഷകര്‍ക്കും അനുയോജ്യമായി രൂപകല്‍പ്പനചെയ്തിട്ടുളള രണ്ട്മാസം ദൈര്‍ഘ്യമുളള കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തനവും അവയുടെ പരിചരണവും എന്ന പ്രായോഗിക പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ട്രാക്ടര്‍ ഓടിക്കുന്നതിനുളള ലൈസന്‍സും കോഴ്സ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. വിശദവിവരം 0487 - 2310983 എന്ന നമ്പരില്‍ ലഭിക്കും.

No comments: