Saturday, February 2, 2013

Promoter Feb8

ന്യൂനപക്ഷപ്രമോട്ടര്‍മാരുടെ നിയമനം
സംസ്ഥാന ന്യനപക്ഷക്ഷേമവകുപ്പില്‍ ന്യൂനപക്ഷപ്രമോട്ടര്‍മാരുടെ നിയമനത്തിനായി കളക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി കൂടിക്കാഴ്ച നടത്തുന്നു. നെടുമങ്ങാട് താലൂക്കിലെ അപേക്ഷകര്‍ക്ക് ഫെബ്രുവരി അഞ്ച്, നെയ്യാറ്റിന്‍കര താലൂക്കിലെ അപേക്ഷകര്‍ക്ക് ആറ്, തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കിലെ അപേക്ഷകര്‍ക്ക് ഏഴ് എന്നീ തീയതികളിലാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ട് രാവിലെ ഒന്‍പത് മുതല്‍ വീണ്ടും കൂടിക്കാഴ്ച നടത്തും. അപേക്ഷ നല്‍കിയ മുസ്ളീം, ക്രിസ്ത്യന്‍, സിഖ് പാഴ്സി, ബുദ്ധ എന്നീ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം ഹാജരായാല്‍ മതി. പത്താം ക്ളാസ് പാസ്സായ സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ എന്നിവ ഹാജാരാക്കണം.

No comments: