വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നു
|
|
കേന്ദ്രയുവജന, കായിക മന്ത്രാലയത്തിന്റെ യുവജനശാക്തീകരണ പരിപാടികള്‍ ഗ്രാമീണ
തലത്തില്‍ എത്തിക്കുന്നതിനും യുവജനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനമനോഭാവം
വളര്‍ത്തുന്നതിനും സംസ്ഥാനത്ത് 200 ഓളം വോളന്റിയര്‍മാരെ നിയമിക്കുമെന്ന്
നെഹ്റു യുവ കേന്ദ്ര സോണല്‍ ഡയറക്ടര്‍ എസ്. സതീശ് അറിയിച്ചു. ഒരു
ബ്ളോക്കില്‍ നിന്നും രണ്ടുപേരെ വീതം ജില്ലാ ആസ്ഥാനത്തും നിയമിക്കും.
കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കുക, മറ്റ്
പരിപാടികള്‍ സംഘടിപ്പിക്കുക, സര്‍ക്കാര്‍ പദ്ധതികള്‍ യൂത്ത് ക്ളബ്ബുകളില്‍
എത്തിക്കുക എന്നിവയാണ് മുഖ്യചുമതലകള്‍. സേവനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക്
സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രതിമാസം 2,500 രൂപ വീതം സ്റൈപന്റും
നല്‍കും. 24 വയസ്സിന് താഴെ പ്രായമുളള പ്ളസ് റ്റു പാസ്സായ
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
വിദ്യാര്‍ത്ഥികളല്ലാത്ത യുവജന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണ നല്‍കും.
താല്‍പ്പര്യമുളളവര്‍ ജില്ലാ യൂത്ത് കോഡിനേറ്റര്‍, നെഹ്റു യുവകേന്ദ്ര,
മണക്കാട്, പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ഫെബ്രുവരി 10ന് മുന്‍പ്
അയയ്ക്കണം.
|
Saturday, February 2, 2013
Nehru Yuva Kendra Sangathan Feb10
Subscribe to:
Post Comments (Atom)
No comments:
Post a Comment