Tuesday, February 19, 2013

R D T E march 11



ആര്‍.ഡി.റ്റി.: ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡയറക്ടര്‍, ആര്‍.ഡിറ്റി.. തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത: ടെക്സ്റൈല്‍ ടെക്നോളജി/ ടെക്സ്റൈല്‍ കെമിസ്ട്രി/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്/ അപ്ളൈഡ് കെമിസ്ട്രിയിലുളള ഡോക്ടറേറ്റ്, കയര്‍ അല്ലെങ്കില്‍ നാച്ചുറല്‍ ഫൈബര്‍ മേഖലയിലുളള ഡെവലപ്മെന്റ് പ്രോഗ്രാമിങ്, ട്രെയിനിംഗിലും, എക്സ്റന്‍ഷന്‍ വര്‍ക്കിലുളള 10 വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പള സ്കെയില്‍- രൂപ 15600-39100, പ്രായം- 2013 ഫെബ്രുവരി 18 ന് 50 വയസ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 11 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍..സി. ഹാജരാകണം.


No comments: