- സി-മെറ്റില്‍ വിവിധ ഒഴിവുകള്
സ്റേറ്റ്
ഇന്‍സ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ എഡ്യൂക്കേഷന്‍
ആന്റ് ടെക്നോളജി (സി-മെറ്റ്)
യുടെ കീഴിലുള്ള വിവിധ
സ്ഥാപനങ്ങളിലേക്ക് പ്രിന്‍സിപ്പാള്‍,
അസോസിയേറ്റ് പ്രൊഫസര്‍,
അസിസ്റന്റ് പ്രൊഫസര്‍,
സീനിയര്‍ ലക്ചറര്‍,
അഡ്മിനിസ്ട്രേറ്റീവ്
ആഫീസര്‍, സീനിയര്‍
സൂപ്രണ്ട്, ലൈബ്രേറിയന്‍,
എല്‍.ഡി.ക്ളാര്‍ക്ക്,
ഡ്രൈവര്‍, ഹെല്‍പ്പര്‍
തസ്തികകളില്‍ ഒരു വര്‍ഷത്തെ
താല്കാലിക കരാര്‍ നിയമനത്തിന്
അപേക്ഷ ക്ഷണിച്ചു. അപേക്ഷാ
ഫാറം സി-മെറ്റ്
വെബ്സൈറ്റില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ
സി-മെറ്റ് ഡയറക്ടറുടെ
പേരില്‍ തിരുവനന്തപുരത്ത്
മാറാവുന്ന 100 രൂപയുടെ
ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം
(എസ്.സി./എസ്.റ്റി.വിഭാഗത്തിന്
50 രൂപ), ഡയറക്ടര്‍,
സി-മെറ്റ്,
പള്ളിമുക്ക്, പേട്ട
പി.ഒ., തിരുവനന്തപുരം
695 024 വിലാസത്തില്‍
മാര്‍ച്ച് 20 നകം
ലഭിക്കണം. (ഫോണ്‍
: 04712743090). വിശദവിവരങ്ങള്‍
www.simet.in) വെബ്സൈറ്റില്‍...
- ജനറല്‍മാനേജരുടെ ഒഴിവ്: : സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജനറല്‍ മാനേജരുടെ (മാര്‍ക്കറ്റിങ്) ഒഴിവുണ്ട്. എം.ബി.എ. യും (മാര്‍ക്കറ്റിങ്) എന്‍ജിനിയറിങ് ബിരുദവും മാര്‍ക്കറ്റിങ് ഫീല്‍ഡിലുളള 15 വര്‍ഷത്തെ പോസ്റ് ക്വാളിഫിക്കേഷന്‍ എക്സ്പീരിയന്‍സുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. നിശ്ചിത യോഗ്യതയും പ്രവര്‍ത്തിപരിചയവുമുളള ഉദ്യോഗാര്‍ത്തികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത പ്രൊഫഷണല്‍ ആന്റ് എക്സി. എംപ്ളോയ്മെന്റ് ഓഫീസില്‍ മാര്‍ച്ച് നാലിന് മുന്‍പായി നേരിട്ട് ഹാജരായി പേര് രജിസ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുളള എന്‍.ഒ.സി. കൂടി ഹാജരാക്കണം. സ്ത്രീകള്‍ ഈ ജോലിക്ക് യോഗ്യരല്ല...
- സുതാര്യകേരളം സെല്‍ ഒഴിവുകള്‍ : പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന സുതാര്യകേരളം ജില്ലാ സെല്ലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍, ടൈപ്പിസ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. ജേര്‍ണലിസം ഡിഗ്രി/ബിരുദാനന്തര ബിരുദ ഡിപ്ളോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ളീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യാനുള്ള കഴിവ് എന്നിവയുമുള്ളവര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. മാസം 8000 രൂപ വേതനം ലഭിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഒരു മിനിട്ടില്‍ മലയാളത്തില്‍ 50 വാക്ക് 70 ഇംഗ്ളീഷ് വാക്ക് എന്ന ക്രമത്തില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവ് എന്നിവയുള്ളവര്‍ക്ക് ടൈപ്പിസ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. മാസം 7000 രൂപ വേതനം ലഭിക്കും. അപേക്ഷിക്കാനുള്ള പ്രായം 18-35. താത്പര്യമുള്ളവര്‍ പ്രായം, വിലാസം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 14ന് ഉച്ചയ്ക്ക് ശേഷം 2.30ന് കളക്ട്രേറ്റില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫോണ്‍ 0468 2222657.
No comments:
Post a Comment