Thursday, March 14, 2013

socialsecuritymission




ടെക്നിക്കല്‍ അസിസ്റന്റ് ഇന്റര്‍വ്യു
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറികളില്‍ ടെക്നിക്കല്‍ അസിസ്റന്റ്, ലബോറട്ടറി അസിസ്റന്റ് തസ്തികകളില്‍ യഥാക്രമം 600 രൂപ, 400 രൂപ നിരക്കില്‍ മൂന്നു മാസത്തേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏപ്രില്‍ രണ്ടിന് 11 മണിക്ക് തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ കൂടിക്കാഴ്ച നടത്തും. ഉയര്‍ന്ന പ്രായപരിധി യഥാക്രമം 45, 40. വിദ്യാഭ്യാസ യോഗ്യത ബി.എസ്.സി. രസതന്ത്രം, പി.ഡി.സി/പ്ളസ്ടു(സയന്‍സ് ഗ്രൂപ്പ്). പ്രസ്തുത തസ്തികകളിലോ/ഉയര്‍ന്ന തസ്തികകളിലോ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ കുറഞ്ഞത് ആറ് മാസം ജോലി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, മേല്‍വിലാസം, ജോലി പരിചയം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
കേരള സാമൂഹ്യ സുരക്ഷാ മിഷനില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററെ ഡെപ്യൂട്ടേഷന്‍/കരാര്‍ അടിസ്ഥാനത്തിലും സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഇരിങ്ങാലക്കുടയില്‍ അംഗപരിമിതര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍www.socialsecuritymission.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
















അഭിപ്രായങ്ങള്‍ ക്ഷണിച്ചു
മദ്യ/ലഹരിവിരുദ്ധ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍ മുഖേന ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍, മദ്യ/ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും നിയമസഭാ സബ്ജറ്റ് കമ്മിറ്റി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു. കേരള നിയമസഭയുടെ സാമ്പത്തികകാര്യങ്ങള്‍ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിയാണ് മദ്യാസക്തിക്കെതിരായ പ്രചരണത്തിന്റെയും പഠനത്തിന്റെയും ഭാഗമായി അഭിപ്രായനിര്‍ദ്ദേശങ്ങള്‍ തേടുന്നത്. സെക്രട്ടറി, സബ്ജക്ട് കമ്മിറ്റി-എട്ട് (സാമ്പത്തികകാര്യങ്ങള്‍), നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ മാര്‍ച്ച് 15 ന് ലഭിക്കത്തക്കവിധം അഭിപ്രായങ്ങള്‍ അയയ്ക്കണം.

No comments: