Wednesday, June 25, 2014

Vacancy in Fisheries Dept

പ്രോജക്ട് സ്റ്റാഫ് : 24 ഒഴിവുകള്‍


ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫൊര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമണ്‍ (സാഫ്) മുഖേന നടപ്പാക്കുന്ന തീരമൈത്രി പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് സ്റ്റാഫിനെ ആവശ്യമുണ്ട്. പദ്ധതി കാലാവധി ഒരു വര്‍ഷം. തസ്തിക : മിഷന്‍ കോ-ഓഡിനേറ്റര്‍/ബിസിനസ് പ്രമോട്ടര്‍ ഒഴിവുകള്‍ : 24 എണ്ണം. യോഗ്യത: എം.എസ്.ഡബ്ല്യു, ഫിഷറീസ് സയന്‍സിലുള്ള ഡിഗ്രി അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയും ലൈവ്‌ലിഹുഡ് പ്രോജക്ടില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. ബിസിനസ് പ്രമോട്ടര്‍ തസ്തികയിലേക്ക് എം.ബി.എ. യും ബിസിനസ് പ്രമോഷനില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ എട്ടിന് രാവിലെ 10 മണിക്ക് ആലുവ കിഴക്കെ കടുങ്ങല്ലൂരുള്ള സാഫിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ അഭിമുഖത്തിന് ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപകര്‍പ്പും പ്രവൃത്തിപരിചയം തെളിയിക്കുന്നതിനുള്ള രേഖകളുമടക്കം ഹാജരാകണം. വെബ്‌സൈറ്റ്www.safkerala.orgഫോണ്‍:0484-2607643

No comments: