ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും ഫോറങ്ങളിലും ഒഴിവുകള്‍
|
തിരുവനന്തപുരത്ത് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ജനറല്‍ വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. ഇനിപ്പറയുന്ന ജില്ലകളിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളില്‍ ഓരോ ഒഴിവുണ്ട്.
ജില്ലയും വിഭാഗവും- കൊല്ലം (ജനറല്‍),
പത്തനംതിട്ട (ജനറല്‍),
ആലപ്പുഴ (വനിതാ അംഗം, ജനറല്‍),
കോട്ടയം (വനിതാ അംഗം),
ഇടുക്കി (വനിതാ അംഗം),
എറണാകുളം (ജനറല്‍, വനിതാ അംഗം),
മലപ്പുറം (വനിതാ അംഗം),
കോഴിക്കോട് (വനിതാ അംഗം),
വയനാട് (ജനറല്‍),
കണ്ണൂര്‍ (വനിതാ അംഗം, ജനറല്‍),
കാസര്‍ഗോഡ് (വനിതാ അംഗം).
ബിരുദമുളളവരും(ധനതത്വം, നിയമം, കൊമേഴ്സ്, അക്കൌണ്ടന്‍സി, വ്യവസായം, പൊതുഭരണം, പൊതുകാര്യങ്ങള്‍), 35 വയസോ അതിനുമുകളിലോ പ്രായമുളളവരും65 വയസു വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരും ആകണം. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയൊ, അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാകളക്ടറേറ്റുകളിലും ജില്ലാ സപ്ളൈ ഓഫീസുകളിലും www.consumeraffairs.kerala.gov.in വെബ്സൈറ്റിലും ലഭിക്കും. അപേക്ഷകര്‍, ഏത് തസ്തികയിലേക്കാണെന്നും, ഏത് ജില്ലയിലേക്കാണ് അപേക്ഷിക്കുന്നത് എന്നും അപേക്ഷയില്‍ പ്രത്യേകം വ്യക്തമാക്കിയിരിക്കണം. അപേക്ഷകരുടെ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 31 നകം സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം വിലാസത്തില്‍ ലഭിച്ചിരിക്കണം.
No comments:
Post a Comment