പവര്‍ ലൂം വീവിങ് പരിശീലനത്തിന് അപേക്ഷിക്കാം
സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം
ടെക്നോളജി, തിരുവനന്തപുരം കുളത്തൂരിലുള്ള ഡിസൈന്‍ കം ട്രെയിനിങ് സെന്ററില്‍
സംഘടിപ്പിക്കുന്ന ആറ് മാസക്കാലത്തെ പവര്‍ലൂം വീവിങ് പരിശീലനത്തിന് അപേക്ഷ
ക്ഷണിച്ചു. പവര്‍ലൂം/ടെക്സ്റയില്‍സ് കമ്പനികളില്‍ ജോലി ചെയ്യാന്‍
താല്പര്യമുള്ള എസ്.എസ്.എല്‍.സി വരെ പഠിച്ചിട്ടുള്ള (പാസാകണമെന്ന്
നിര്‍ബന്ധമില്ല) 18 നും 45 നും മധ്യേ പ്രായുള്ളവര്‍ക്ക് അപേക്ഷിക്കാം.
കൈത്തറി തൊഴിലാളികള്‍ക്കും അവരുടെ മക്കള്‍ക്കും മുന്‍ഗണനയുണ്ട്. പരിശീലന
കാലത്ത് 1500/- രൂപ പ്രതിമാസ സ്റൈപ്പന്റ് നല്‍കും.
താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റാ സഹിതം
എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം
ടെക്നോളജി, കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍ - 7 എന്ന
വിലാസത്തില്‍ നവംബര്‍ 20-ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍ : 0497 283590,
2739322.
No comments:
Post a Comment