Friday, June 8, 2012

Approved com training

പി.എസ്.സി, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ അസിസ്റന്റുമാരുടെ തെരഞ്ഞെടുപ്പിനുള്ള യോഗ്യതയായി കെല്‍ട്രോണ്‍, സി-ആപ്റ്റ്, സി-ഡിറ്റ്, സി-ഡാക്, റുട്രോണിക്സ്, എല്‍.ബി.എസ്., ഐ.എച്ച്.ആര്‍.ഡി. എന്നിവ നടത്തുന്ന ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ (ഡി.സി.എ) കോഴ്സിനെ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. കൂടാതെ ചുവടെപ്പറയുന്ന കോഴ്സുകളും ഡി.സി.എയ്ക്ക് തുല്യമായോ ഉയര്‍ന്നതോ ആയ യോഗ്യതയായി ഈ തെരഞ്ഞെടുപ്പിനു പരിഗണിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച കോഴ്സ്, അതോറിറ്റി, കാലാവധി, എന്നിവ ചുവടെ. ഒരുവര്‍ഷ കാലാവധിയുള്ള കോപ്പ-എന്‍.സി.വി.റ്റി, പി.ജി.ഡി.സി.എ- യൂണിവേഴ്സിറ്റി, എസ്.ബി.റ്റി.ഇ, ഐ.എച്ച്.ആര്‍.ഡി.&എല്‍.ബി.എസ്, പോസ്റ് ഡിപ്ളോമ ഇന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്-എസ്.ബി.റ്റി.ഇ, ഐ.എച്ച്.ആര്‍.ഡി. നാല് വര്‍ഷ കാലാവധിയുള്ള യൂണിവേഴ്സിറ്റി ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്&എഞ്ചിനീയറിങ്), ബി.ടെക്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. മൂന്ന് വര്‍ഷ കാലാവധിയുള്ള എസ്.ബി.റ്റി.ഇ ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, ഡിപ്ളോമ ഇന്‍ കൊമോഴ്സ്യല്‍ പ്രാക്ടീസ്, ഡിപ്ളോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഡിപ്ളോമ ഇന്‍ സി.എ.ബി.എം മൂന്ന്/രണ്ട് വര്‍ഷ കാലയളവിലുള്ള പി.ജി./മൂന്ന് വര്‍ഷ കാലയളവിലുള്ള അണ്ടര്‍ ഗ്രാജുവേറ്റ് യൂണിവേഴ്സിറ്റി കോഴ്സുകളായ എം.സി.എ, എം.എസ്.സി.(കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി.(ഐ.റ്റി), ബി.എസ്.സി.(കമ്പ്യൂട്ടര്‍ സയന്‍സ്), ബി.സി.എ, കമ്പൂട്ടര്‍ അധിഷ്ഠിത ബി.കോം. കമ്പൂട്ടര്‍ അധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ അധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി. കമ്പ്യൂട്ടര്‍ സയന്‍സ് അധിഷ്ഠിത വി.എച്ച്.എസ്.ഇ, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ അധിഷ്ഠിത വി.എച്ച്.എസ്.ഇ. ഡി.ഒ.ഇ.എ.സി.സി. കോഴ്സുകള്‍- ഒ.ലവല്‍, എ.ലവല്‍, ബി.ലവല്‍, സി.ലവല്‍-ഡി.ഒ.ഇ.എ.സി.സി. സൊസൈറ്റി. 

No comments: