സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
![]() |
എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പാക്കുന്ന സ്വയംതൊഴില്‍
പദ്ധതികളായ കെസ്റു-99, മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റര്‍/ജോബ് ക്ളബ്ബ്
എന്നിവയ്ക്ക് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കെസ്റു 99 പദ്ധതിക്ക് വ്യക്തിഗത
വരുമാനം പ്രതിമാസം 500 രൂപയില്‍ താഴെയും കുടുംബവാര്‍ഷിക വരുമാനം 40000
രൂപയില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം. വായ്പ തുക ഒരു ലക്ഷം രൂപ വരെയും
വായ്പ തുകയുടെ 20 ശതമാനം സബ്സിഡിയും ലഭിക്കും.
മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റര്‍/ജോബ് ക്ളബ്ബിന് 10 ലക്ഷം രൂപ വരെ
വായ്പ ലഭിക്കും. കുടുംബവാര്‍ഷികവരുമാനം 50000 രൂപയില്‍ താഴെയായിരിക്കണം.
പരമാവധി രണ്ടു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും.
പ്രായം 21നും 40നും മദ്ധ്യേ. എസ്.സി, എസ്.റ്റി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക്
നിയമാനുസൃത വയസ്സിളവ് ലഭിക്കും
2012 nov 17
സംസ്ഥാനത്തെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര്, രജിസ്റര്‍
ചെയ്തിട്ടുളള രണ്ടോ അതിലധികമോ തൊഴില്‍ രഹിതര്‍ ചേര്‍ന്ന് ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത് ജോബ് ക്ളബുകള്‍ എന്ന പേരില്‍ സ്വയം
തൊഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍
അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ 21 നും 40 നും ഇടക്ക് പ്രായമുളളവരും
വാര്‍ഷിക കുടുംബവരുമാനം 50000 രൂപ കവിയാത്തവരുമായിരിക്കണം.
പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും മറ്റു പിന്നാക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ഉയര്‍ന്ന പ്രായപരിധിയില്‍ ലഭിക്കും. പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പയുളള പ്രോജക്ടുകള്‍ തുടങ്ങാം.
ബാങ്ക് വായ്പയുടെ 25 ശതമാനമോ പരമാവധി രണ്ട് ലക്ഷം രൂപ വരെയോ സര്‍ക്കാര്‍ സബ്സിഡി ആയി അനുവദിക്കും. സാങ്കേതിക വിദ്യാഭ്യാസ യോഗ്യത ഉളളവര്‍ക്ക് അത്തരം സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരാകണം.
2012 nov 17
തൊഴില്‍ ക്ളബ്ബുകള്‍ക്ക് സാമ്പത്തിക സഹായം
പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും മറ്റു പിന്നാക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ഉയര്‍ന്ന പ്രായപരിധിയില്‍ ലഭിക്കും. പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പയുളള പ്രോജക്ടുകള്‍ തുടങ്ങാം.
ബാങ്ക് വായ്പയുടെ 25 ശതമാനമോ പരമാവധി രണ്ട് ലക്ഷം രൂപ വരെയോ സര്‍ക്കാര്‍ സബ്സിഡി ആയി അനുവദിക്കും. സാങ്കേതിക വിദ്യാഭ്യാസ യോഗ്യത ഉളളവര്‍ക്ക് അത്തരം സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരാകണം.
No comments:
Post a Comment