Tuesday, May 19, 2015

promoter jobs

ഡെയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു
ക്ഷീരവികസന വകുപ്പ്‌ പത്തനംതിട്ടയില്‍ 2015-16 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക്‌ പ്രതിമാസം 4000 രൂപ പ്രതിഫലത്തില്‍ ഡെയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. ഒന്‍പത്‌ ബ്ലോക്കുകളുടെ പരിധിയില്‍ താമസിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്‌ അപേക്ഷിക്കാം. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ 25 ന്‌ വൈകിട്ട്‌ അഞ്ചിനു മുന്‍പ്‌ അതത്‌ ബ്ലോക്കുകളിലെ ഡയറി എക്‌സ്‌റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കണം. ജനറല്‍ വിഭാഗത്തില്‍ 18 നും 36 നും മധ്യേയും എസ്‌.സി/എസ്‌.റ്റി വിഭാഗത്തില്‍ 18 നും 40 നും മധ്യേയും പ്രായമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. എസ്‌.എസ്‌.എല്‍.സിയാണ്‌ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പുല്‍കൃഷി ചെയ്‌ത്‌ പശുവിനെ വളര്‍ത്തുന്നവര്‍ക്കും കൃഷി, ക്ഷീരവികസനം എന്നീ വിഷയങ്ങളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പാസായവര്‍ക്കും മുന്‍ഗണനയുണ്ട്‌. അപേക്ഷകരുടെ ചുരുക്കപ്പട്ടിക ഡയറി എക്‌സ്റ്റന്‍ഷന്‍ സര്‍വീസ്‌ യൂണിറ്റില്‍ പ്രസിദ്ധീകരിക്കും. കൂടിക്കാഴ്‌ച ജില്ലാ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഈ മാസം 27 ന്‌ രാവിലെ 10.30 ന്‌ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിന്റെ മാതൃകയ്‌ക്കും ബ്ലോക്കുകളിലെ ക്ഷീരവികസന ഓഫീസില്‍ ബന്ധപ്പെടണം. 

No comments: