49 കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നു
| |
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും പ്രീമെട്രിക്/പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിങ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും ഈ അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 49 കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. യോഗ്യത : എം.എ. സൈക്കോളജി/എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സലിങ് പരിശീലനം നേടിയവരായിരിക്കണം). കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി : 2015 ജനുവരി ഒന്നിന് 30 നും 40 നും മധ്യേ. നിയമന കാലാവധി : 2015 ജൂണ്‍ മുതല്‍ 2016 മാര്‍ച്ച് വരെ താല്‍ക്കാലിക കരാര്‍ നിയമനം. പ്രതിഫലം : പ്രതിമാസം 18,000 രൂപ ഹോണറേറിയം, യാത്രാപ്പടി പരമാവധി രണ്ടായിരം രൂപ. ഒഴിവുകള്‍ : പുരുഷന്‍ - 23, സ്ത്രീകള്‍ - 26. ആകെ 49. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ (പകര്‍പ്പുകള്‍ സഹിതം), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം മെയ് 26 ന് രാവിലെ 10.30 ന് ചുവടെ പറയുന്ന സ്ഥലങ്ങളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിനായി ഹാജരാകണം. പട്ടികവര്‍ഗ വികസന ആഫീസ്, കോഴിക്കോട് - കാസറഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സ്ഥിരതാമസക്കാര്‍ (ഫോണ്‍ 0495 2376364), പട്ടികവര്‍ഗ വികസന ആഫീസ്,മൂവാറ്റുപുഴ, എറണാകുളം - തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സ്ഥിരതാമസക്കാര്‍ (ഫോണ്‍ 0485 2814957). ഐ.ടി.ഡി.പി നെടുമങ്ങാട്, തിരുവനന്തപുരം - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാര്‍ (ഫോണ്‍ 0472 2812557)
|
Friday, May 15, 2015
Wants 49 Councilers
Subscribe to:
Post Comments (Atom)
No comments:
Post a Comment